0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 1.5K

രക്ഷയണിഞ്ഞു.

"നിനക്ക് തുണയായി ദുർഗ്ഗാ ദേവിടെ അനുഗ്രഹം കൂട്ടിനുണ്ടാകും, ഈ രക്ഷ നഷ്ട്ടപ്പെടാതെ സൂക്ഷിക്കണം.

നനഞ്ഞ ഉടുമുണ്ടിന് മീതെ ചുവന്നപട്ടുടുത്ത് ,തിരുമേനിയുടെ അനുഗ്രഹം വാങ്ങി ഹരി അച്ഛനെതേടി സർപ്പക്കാവിലേക്ക് നടന്നകന്നു. "നിനക്ക് തുണയായി ദുർഗ്ഗാദേവിടെ അനുഗ്രഹം കൂട്ടിനുണ്ടാകും, ഈ രക്ഷ നഷ്ട്ടപ്പെടാതെ സൂക്ഷിക്കണം.

നനഞ്ഞ ഉടുമുണ്ടിന് മീതെ ചുവന്നപട്ടുടുത്ത് ,തിരുമേനിയുടെ അനുഗ്രഹം വാങ്ങി ചൂട്ട് കത്തിച്ച് ഹരി പടിയിറങ്ങി.

ഹരി അച്ഛനെ അന്വേഷിച്ച് ഇറങ്ങിപ്പോയതിനുശേഷം തിരുമേനി തന്റെ രണ്ട് സഹായികളെ വിളിച്ച് ഹരിക്ക് മുൻപേ അവിടെയെത്തിച്ചേരണമെന്ന് കല്പിച്ചു. കൂടാതെ മറ്റാരും കേൾക്കാതെ ഉണ്ണിയുടെ ചെവിയിൽ എന്തോ സ്വകാര്യമായി പറഞ്ഞു.

മറ്റൊരുവഴിയിലൂടെ ഉണ്ണിയും സുഹൃത്തും തിരുമേനിയുടെ അനുഗ്രഹം വാങ്ങി കർമ്മം നിറവേറ്റാൻ ഇറങ്ങിത്തിരിച്ചു.

എന്താണ് നടക്കുന്നതെന്ന് അറിയാതെ ചാരു പകച്ചുനിന്നു.

"അപകടത്തിലേക്കണോ ദേവി ഞാൻ ഹരിയേട്ടനെ തള്ളിവിട്ടത്..." ചാരു സ്വയം ചോദിച്ചു.

തിരുമേനി കൈവിളക്കിന് തിരിതെളിയിച്ച് ഹോമാകുണ്ഡത്തിന് മുകളിൽ മൂന്നുതവണ ഉഴിഞ്ഞെടുത്ത് ആവാഹനകർമ്മത്തിനു തുടക്കം കുറിച്ചു.

ഹോമകുണ്ഡത്തിലേക്ക് അഗ്നി തീജ്വാലകളായി പടർന്നുപിടിച്ചു. തിരുമേനി തന്റെ തള്ളവിരൽ ചൂണ്ടുവിരലിനോട്ചേർത്ത് കൈമലർത്തി കാൽമുട്ടിലേക്ക് ചേർത്തുപിടിച്ച് മൂലമന്ത്രം ജപിച്ച് ധ്യാനത്തിലാണ്ടു.

"ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യെ നമ:"

"ഓം കാളീം മേഘസമപ്രഭാം ത്രിണയനാം വേതാളകണ്ഠസ്ഥിതാം ഖഡ്ഗം ഖേട കപാല ദാരുക ശിര: കൃത്വാ കരാഗ്രേ ഷുച ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം വന്ദേ ദുഷ്ടമസൂരികാദിവിപദാ സംഹാരിണീമീശ്വരീം" ഈശ്വര: ഋഷി, പങ്തി: ഛന്ദസ്സ്, ശക്തിഭൈരവീ ദേവതാ"

ദേവിയുടെ അനുഗ്രഹം ഇളങ്കാറ്റായി ആ മുറിയിലേക്ക് ഒഴുകിയെത്തി തിരുമേനിയെ തലോടികൊണ്ടേയിരുന്നു.

മനക്കലെ നാഗക്കാവ് കടന്ന് കുറച്ചുദൂരംതാണ്ടി ഇടത്തോട്ട് തിരിഞ്ഞ് ശിവക്ഷേത്രത്തിലേക്കുപോകുന്ന ഇടവഴിയിലേക്ക് ഹരി കടന്നു. ചുറ്റിലും നിലാവ്

💬 Comments

View all comments