Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
കൊളുത്തണം, കേട്ടോ ഹരി.." തിരിഞ്ഞുനിന്ന് തിരുമേനി പറഞ്ഞു.
"മ്.." മറുത്തൊന്നും പറയാതെ ഹരി ഒന്ന് മൂളുകമാത്രമേ ചയതോള്ളു.
"ഭൂമിയിൽ ചെയ്ത് ദുഷ്ട്ടകർമ്മത്തിന്റെ ഫലം. അപമൃത്യു."
തിരുമേനി ദീർഘ ശ്വാസമെടുത്തു.
"സർവ്വമംഗള മാംഗല്ല്യേ ശിവേ സർവാർത്രസാധികേ ശരണ്യയേത്രയംമ്പകെ ഗൗരി നാരായണീ നമോസ്തുതേ.."
"അമ്മേ ദേവീ ഭദ്രേ... സർവ്വേശ്വരി...ആദിപരാശാക്തീ... നീയെ തുണ.."
തിരുമേനി ദേവിയെ സ്‌തുതിച്ച് കൈകൾ വിണ്ണിലേക്ക് ഉയർത്തിക്കൊണ്ട് തൊഴുതു നിന്നു.
15 ദിവസങ്ങൾക്ക് ശേഷം.
"ഹരിയേട്ടാ.... ഹരിയേട്ടാ.... ഇതെവിട്യാ പോയേ..." മനക്കല് മുഴുവൻ ഹരിയെ തിരഞ്ഞിട്ട് കാണാത്തത്കൊണ്ട് ചാരു കുളക്കടവിലേക്ക് ചെന്നു.
"തിരുമേനി പറഞ്ഞത് മറന്നോ,ഏട്ടാ നാഗക്കാവില് വിളക്ക് തെളിയിക്കേണ്ട വര്യാ"
കൽപ്പടവിൽ ഒറ്റക്കിരിക്കുന്നത് കണ്ട ചാരു ഹരിയെ ബലമായി പിടിച്ചുകൊണ്ട് മനക്കലിലേക്ക് ചെന്ന് കുളിച്ചു ശുദ്ധിയായി എണ്ണയും തിരിയുമായി നാഗക്കാവിലേക്ക് നടന്നു. ദീപസ്തംഭത്തിൽ തിരിതെളിയിച്ച് നാഗപ്രതിഷ്ഠക്ക് മുൻപിൽ തൊഴുത് അവർ പുറത്തേക്ക് ഇറങ്ങി. ഈറൻ കാറ്റ് ചാരുവിനെ തഴുകികൊണ്ടേയിരുന്നു. അവൾ പതിയെ ഭദ്രയെ ആവാഹിച്ച പാലമരത്തിലേക്ക് നോക്കി.
പാലമരത്തിന്റെ ശിഖരത്തിൽ ആണിയിൽ ചുവന്ന ചരട് തൂങ്ങിനിൽക്കുന്നത് കണ്ടപ്പോൾ ചാരുവിന്റെ മിഴികൾ നിറഞ്ഞൊഴുകി. ഭദ്രയുടെ അദൃശ്യസാനിധ്യം തന്നിൽ നിൽക്കുന്നതായി അവൾക്ക് തോന്നി.
"ഹൈ... ങ്ങട് വര്യാ..." മുൻപേ നടന്ന ഹരി തിരിഞ്ഞുനിന്ന് ചാരുവിനെ വിളിച്ചു.
ഹരി അവളുടെ അടുത്തേക്ക് തിരിച്ചുനടന്ന് ചാരുവിന്റെ വലം കൈയിൽ പിടിച്ചതും അവൾ കുഴഞ്ഞു വീണതും ഒരുമിച്ചായിരുന്നു.
"മോളെ..." നിലത്ത് നിന്ന് അവളെ കോരിയെടുത്ത് ഹരി മനക്കലിലേക്ക് ഓടി. മുറിയിൽ കിടത്തിയ അവൾക്ക് ചുറ്റും അമ്മയും, മുത്തശ്ശിയും മനക്കലെ ദാസിപെണ്ണുങ്ങളും വട്ടംകൂടി.
"മോളെ ചാരു..കണ്ണ് തുറക്ക് മോളെ" ഹരി വേവലാതി പെട്ടു.
മുത്തശ്ശി
💬 Comments
View all comments