Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
ലോട്ടയിൽ വെള്ളമെടുത്ത് ചാരുവിന്റെ മുഖത്തേക്ക് തെളിയിച്ചു. പതിയെ കണ്ണുതുറന്ന ചാരു അമ്മയെനോക്കി പുഞ്ചിരിച്ചു.
"ന്റെ ദേവീ..." സാവിത്രിതമ്പുരാട്ടി ഹരിയെ പുറത്തേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു.
"അച്ഛനാവാൻ പോവ്വാ ന്റെ കുട്ടി." അത് കേട്ട ഹരിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതിനുമപ്പുറത്തായിരുന്നു. ഉടനെ ചാരുവിനെയും പൊക്കിയെടുത്ത് മുകളിലെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി.
ജാലകത്തിനോട് ചരിയുള്ള കസേരയിൽ ഇരുത്തി. കവിളിൽ ഉമ്മവച്ചുകൊണ്ടുപറഞ്ഞു
"കുഞ്ഞാവ വരാൻ പോവ്വാലെ.."
"മ്... ഹരിയേട്ടാ മ്മക്ക് പെൺകുഞ്ഞാണെങ്കിൽ ഭദ്ര ന്ന് പേരിടണം, അവളെ ഇവിടെ വളർത്തണം.. "
നാഗക്കാവിലേക്ക് നോക്കിക്കൊണ്ട് ചാരു പറഞ്ഞു.
ഹരി പിന്നിലൂടെ വന്ന് കഴുത്തിലൂടെ കൈയിട്ട് നെറുകയിൽ ചുംബിച്ചു.
"നിന്റെ ഇഷ്ട്ടം."
തണുത്ത കാറ്റ് ജാലകത്തിലൂടെവന്ന് അവളെ തലോടികൊണ്ടേയിരുന്നു. പാലപൂവിന്റെയും, അരളിയുടെയും ഗന്ധം ചുറ്റിലും പരന്നു. ചാരു കാവിലേക്ക് നോക്കി. ഭദ്രയെ ആവാഹിച്ച പാലമരത്തിന് ചുവട്ടിൽ തന്നെ നോക്കിനിൽക്കുന്ന ഒരു സ്‌ത്രീ രൂപം. സൂക്ഷിച്ചു നോക്കിയ ചാരുവിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.
അവളറിയാതെ പറഞ്ഞു "ഭദ്ര"
അവസാനിച്ചു...
(ഇതുവരെയുള്ള നല്ല വായനക്കും തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും, ഒരുപാട് നന്ദി സ്നേഹപൂർവ്വം. വിനു വിനീഷ്. )
💬 Comments
View all comments