0%

Chapter Title : ❤️ഭദ്രദീപം 3 [ M D V & Meera ]

Author : കൊമ്പൻ Read All Parts 871

വെച്ചു. പക്ഷെ പ്രായം കൂടുന്തോറും വല്ലാത്ത ഒരുഭ യം ഉള്ളിൽ വേട്ടയാടുന്നു.

ഭദ്രയെ എന്തിനാണ് ഈ പ്രായത്തിൽ താൻ മോഹിക്കുന്നത്?
ചോദ്യങ്ങൾക്കു ഉത്തരമില്ല!.

******************************************************************
അന്ന് സന്ധ്യ കഴിയാം നേരം ദീപൻ അമ്പലത്തിൽ നിന്നും ഇറങ്ങുമ്പോൾ മഹാദേവൻ നമ്പൂതിരി വിളിക്കുയുണ്ടായി ..

ദീപാ ..ഒന്ന് നിൽക്കൂ …
എന്താ ദേവൻ ചേട്ടാ …

നമ്മടെ കേശവനില്ലേ …
അച്ഛന്റെ ഡ്രൈവർ ….

മരിച്ചുപോയ കേശവേട്ടൻ ആണോ ..

അയാള് മരിച്ചിട്ടൊന്നും ഇല്യടോ …
ഇത്രേം നാള് ഏതോ സ്‌ഥലത്തു പെട്ട് കെടക്കുകയാണ് എന്നാണ് പറഞ്ഞത് …

ദീപനെയും ഭദ്രയേയും കാണാൻ ആണ് വന്നത്.
ഞാൻ ക്ലിനിക്കിലേക്ക് പോകാൻ പറഞ്ഞിരുന്നു…..

ആഹ് ...ഞാൻ ഭദ്രയോടു ചോദിക്കട്ടെ…
ആയിക്കോട്ടെ...ദീപാ..

ദീപൻ അമ്പലത്തിൽ നിന്നും തൊഴുതിറങ്ങി, ചേതക്കിന്റെ അടുത്ത് നിന്നു. ക്ലിനിക്കിലേക്ക് നോക്കുമ്പോൾ ഭദ്ര ചിരിച്ചു കൊണ്ട് നടന്നു ഏട്ടന്റെ അടുത്തെത്തി.

പോകാം ….

ഇരുവരും വീട്ടിലേക്ക് വരുമ്പോ …
ദീപൻ ചോദിച്ചു തുടങ്ങി …

മോളെ ...കേശവേട്ടൻ ….
ഹാ….ഏട്ടാ
വിശ്വസിക്കാൻ കഴിയുന്നില്ല . മരിച്ചെന്നു ഇത്രയും നാള് കരുതിയതല്ലേ ?

മോളെ …
കേശവേട്ടൻ എന്താ പറഞ്ഞത് . നമ്മളെ കാണാനായി മാത്രം വരുമ്പോ എനിക്കെന്തോ പോലെ ….തോന്നുന്നു.

ഹാ ഏട്ടാ , സംസാരിച്ചു തുടങ്ങുമ്പോ അനന്തേട്ടൻ എന്നെ വിളിച്ചു . അത് ഞാൻ വീടെത്തിയിട്ട് പറയാം.

കേശവൻ മാമൻ നമുക്ക് രണ്ടു പേർക്കും വായിക്കാനായി ഒരു കത്ത് തന്നിട്ടുണ്ട് . വീട്ടിൽ ചെന്നിട്ട് വായിച്ചാൽ മതിയെന്നാണ് പറഞ്ഞത്.

***************************************************************
അനന്തൻ തിരിച്ചെത്തിയതും രേവതിയമ്മ അനന്തനോട്
നാളെ ഒന്ന്

💬 Comments

View all comments