Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 3 [ആമി]
അങ്ങനെ ഇരുവരുടെയും സമ്മതം അറിഞ്ഞതോടെ, ഉമ്മറത്തെ അന്തരീക്ഷം ആകെ സന്തോഷഭരിതമായി. നല്ലൊരു ദിവസം നോക്കി നിശ്ചയത്തിന്റെ തീയതി കുറിക്കാമെന്ന് കാരണവന്മാർ അഭിപ്രായപ്പെട്ടപ്പോഴാണ് നിതിൻ പെട്ടെന്ന് ഇടപെട്ടത്.
"നമുക്ക് നിശ്ചയമൊന്നും വേണ്ടല്ലോ... നേരിട്ട് കല്യാണത്തിലേക്ക് പോകാം," അവനു എങ്ങനെ എങ്കിലും അവളെ കിട്ടണം അത്ര തന്നെ......ഒട്ടും മടികൂടാതെ നിതിൻ തന്റെ ആഗ്രഹം തുറന്നുപറഞ്ഞു. എത്രയും വേഗം ആമിയെ സ്വന്തമാക്കണമെന്നും, അവളെ തന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്നുമുള്ള വല്ലാത്തൊരു ആർത്തിയും തിടുക്കവുമായിരുന്നു അവന്റെ വാക്കുകളിൽ.
നിതിന്റെ ആ അക്ഷമ കണ്ടപ്പോൾ ഉമ്മറത്തിരുന്ന എല്ലാവർക്കും ചിരിയാണ് വന്നത്. ശാലിനി വാപൊത്തി ചിരിച്ചപ്പോൾ, പാർവതിയും ദിവാകരൻ മാഷും വാത്സല്യത്തോടെ അവനെ നോക്കി.
എന്നാൽ, കൂട്ടത്തിൽ ഒരാളുടെ മുഖം മാത്രം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു—സിദ്ധുവിന്റെ!
അനിയന്റെ ആ തിടുക്കം കണ്ടപ്പോൾ സിദ്ധുവിന്റെ ഉള്ളിൽ ദേഷ്യവും അമർഷവും ഇരച്ചുകയറി. ‘എന്തൊരു ആർത്തിയാണിവന്! ഇവന്റെ കൈയിൽ അവളെ കിട്ടിയാൽ, കുരങ്ങന്റെ കൈയിൽ പൂമാല കിട്ടുന്നത് പോലെയാകും...’ സിദ്ധു പല്ലുകൾ കടിച്ചമർത്തിക്കൊണ്ട്, തീക്ഷ്ണമായ ദേഷ്യത്തോടെ നിതിനെ തുറിച്ചുനോക്കി.
പക്ഷേ, സാധാരണയായിത്തന്നെ എപ്പോഴും ഗൗരവത്തോടെ മാത്രം നോക്കുന്ന സ്വഭാവക്കാരനായതുകൊണ്ട്, സിദ്ധുവിന്റെ ഉള്ളിലെ ആ അഗ്നിപർവ്വതം ആരും തിരിച്ചറിഞ്ഞില്ല.
ചുറ്റും ഇത്രയും വലിയൊരു തമാശ നടന്നിട്ടും, ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യാതെ ഗൗരവം പിടിച്ചിരിക്കുന്ന സിദ്ധുവിനെ കണ്ട് ദിവാകരൻ മാഷ് ഒന്ന് ചിരിച്ചു. എന്നിട്ട് വിജയനെ നോക്കി ചോദിച്ചു, "നിതിന്റെ ചേട്ടൻ വലിയ ഗൗരവക്കാരനാണല്ലേ?"
വിജയൻ സിദ്ധുവിനെ ഒന്ന് നോക്കിയിട്ട് ചെറുതായി പുഞ്ചിരിച്ചു. "അവൻ അങ്ങനെയാ മാഷേ... കാടും മലയും കയറി നടന്ന്, ആ മൃഗങ്ങളുടെ ഇടയിൽ ജീവിച്ച് സ്വഭാവവും ഏകദേശം അതുപോലെയായി."
💬 Comments
View all comments