0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]

Author : Gilli Bala Read All Parts 30.6K

മാത്രം കേട്ടു. വേണിയിൽ നിന്നും ഉയരുന്ന വെളിച്ചെണ്ണയുടെയും ചന്ദനത്തിന്റെയും ആ നാടൻ ഗന്ധം എന്റെ നാസാരന്ധ്രങ്ങളിലേക്ക് അരിച്ചുകയറി.

ആ ഗന്ധത്തിന് ഒരു വല്ലാത്ത ആശ്വാസമുണ്ടായിരുന്നു. കൊച്ചിയിലെ ആ കൃത്രിമമായ സുഗന്ധങ്ങൾക്കിടയിൽ നിന്നും മോചനം നേടി ഞാൻ മറ്റൊരു ലോകത്ത് എത്തിയത് പോലെ എനിക്ക് തോന്നി.

കുളപ്പടവിൽ എത്തിയപ്പോൾ ഞാൻ വസ്ത്രങ്ങൾ മാറി ഒരു തോർത്ത് മുണ്ടിൽ നിന്നു. വേണി ആ കരിങ്കൽ പടികളിൽ ഇരുന്നു. ചന്ദ്രപ്രകാശം അവളുടെ മുഖത്ത് തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു.

“ഏട്ടൻ അവിടെയുള്ള കാര്യങ്ങളൊന്നും എന്നോട് പറഞ്ഞില്ലല്ലോ…”

അവൾ പതുക്കെ ചോദിച്ചു.

“ഞാൻ വിളിച്ചപ്പോൾ നിന്നോട് പറഞ്ഞില്ലേ മോളെ… അത്രയൊക്കെ തന്നെയുള്ളൂ കാര്യങ്ങൾ. എന്റെ കഴിവുകേട് കൊണ്ട് എന്റെ ഭാര്യ മറ്റു പുരുഷന്മാരുടെ കൂടെ സുഖം തേടിപ്പോയി. നാളെ ഈ നാടും വീടുമൊക്കെ എന്നെക്കുറിച്ച് പറയാൻ പോകുന്നത് ഇതേ കാര്യമായിരിക്കില്ലേ വേണി?”

ഹൃദയം പൊട്ടി ഞാൻ അവളോട് ചോദിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“ആ ചേച്ചി ചെയ്ത തെറ്റിന് ഏട്ടൻ എന്തിനാ സ്വയം പഴിചാരുന്നത്? മേലാൽ ഇങ്ങനെ സ്വയം കുറ്റപ്പെടുത്തരുത്, എനിക്കത് കേൾക്കാൻ വയ്യ.”

വേണിയുടെ വാക്കുകൾക്ക് ഒരു പ്രത്യേക കരുത്തുണ്ടായിരുന്നു. ആ നിലാവെളിച്ചത്തിൽ അവളുടെ ആ ഉണ്ടക്കണ്ണുകളും സൗന്ദര്യവും ഒന്ന് കൂടി ശോഭിക്കുന്നത് പോലെ എനിക്ക് തോന്നി. ഞാൻ പതുക്കെ കുളത്തിലെ തണുത്ത വെള്ളത്തിലേക്ക് മുങ്ങി. ആ തണുപ്പ് എന്റെ തലയിലെ ലഹരിയെ പതുക്കെ മായ്ച്ചു കളയുന്നത് പോലെ തോന്നി.

“നീ എന്താ വേണി ഈ പാതിരാത്രിയിൽ ഇങ്ങനെ ഒരുങ്ങി നിൽക്കുന്നത്?”

വെള്ളത്തിൽ നിന്നും തലയുയർത്തി ഞാൻ ചോദിച്ചു.

“അതൊന്നുമില്ല ഏട്ടാ… അച്ഛൻ ഇന്ന്

💬 Comments

View all comments