0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 5 [ഗില്ലി ബാല]

Author : Gilli Bala Read All Parts 9.6K

"അത് നല്ല ഐഡിയയാ സിദ്ധു,"

സൽമാനും അതിനോട് യോജിച്ചു.

"രണ്ടും പ്രാക്ടീസ് നീട്ടാൻ എന്തൊക്കെ അടവുകളാ ചെയ്യുന്നേ…

എന്തായാലും നടക്കട്ടെ…

ഹരി കൂടി വന്ന സ്ഥിതിക്ക് ഇതെന്റെ ട്രീറ്റ്‌ ആയി വച്ചോ…”

അച്ചു എന്നെ നോക്കി കണ്ണുചിമ്മി.

"എന്താ ഹരി? പോകാമല്ലോ അല്ലേ?"

എനിക്ക് താല്പര്യമില്ലായിരുന്നു എങ്കിലും ആ സാഹചര്യം ഒഴിവാക്കാൻ കഴിഞ്ഞില്ല. അച്ചുവിന്റെ ടീമിലെ പുലികൾക്കിടയിൽ ഞാൻ ഒറ്റപ്പെട്ടുപോയതുപോലെ എനിക്ക് തോന്നി. സിദ്ധാർത്ഥിന്റെ കൈകൾ അപ്പോഴും അച്ചുവിന്റെ ഇടുപ്പിൽ തന്നെയായിരുന്നു.

ആ കാഴ്ച മനസ്സിലുണ്ടാക്കിയ നീറ്റലുമായി ഞാൻ അവർക്കൊപ്പം പുറത്തേക്ക് നടന്നു.

ഫാമിലി റെസ്റ്റോറന്റിലെ തണുപ്പുള്ള ആ എയർകണ്ടീഷൻഡ് മുറിയിൽ, കുഷ്യനുള്ള നീളൻ സോഫാ സീറ്റുകളിലൊന്നിൽ ഞങ്ങൾ ഇരുന്നു. ജനാലയോട് ചേർന്നുള്ള ആ മൂലയിലെ സീറ്റിലേക്കാണ് അച്ചു ആദ്യം കയറി ഇരുന്നത്. അവൾ ഇരുന്നു കഴിഞ്ഞതും ഒട്ടും താമസമില്ലാതെ സിദ്ധാർത്ഥ് അവളുടെ തൊട്ടടുത്ത് തന്നെ ഇരിപ്പുറപ്പിച്ചു.

അവരുടെ ശരീരങ്ങൾ തമ്മിൽ ഒരല്പം പോലും അകലമില്ലായിരുന്നു. ഞാൻ അത് കണ്ടില്ലെന്ന് നടിച്ചു കൊണ്ട് എതിർവശത്തെ സോഫയിൽ ഇരുന്നു. എന്റെ ഇടത് വശത്തായി ഗൗരിയും, വലത് വശത്തെ മൂലയിൽ സൽമാനും ഇരുന്നു.

അച്ചുവിന്റെയും സിദ്ധാർത്ഥിന്റെയും ഇരിപ്പ് കണ്ടപ്പോൾ എന്റെ ഉള്ളിൽ ചെറിയൊരു അസ്വസ്ഥത പുകഞ്ഞു. സിദ്ധാർത്ഥിന്റെ തോളുകൾ അച്ചുവിന്റെ തോളിൽ ഉരസുന്നുണ്ട്. അവൻ ഇടയ്ക്കിടെ അവളുടെ കാതിനടുത്ത് ചെന്ന് എന്തൊക്കെയോ സ്വകാര്യം പറയുന്നുമുണ്ട്. ഓരോ തവണ അവൻ പറയുന്നത് കേൾക്കുമ്പോഴും അച്ചു പൊട്ടിച്ചിരിക്കുകയും അവന്റെ കയ്യിൽ അടിക്കുകയും ചെയ്യുന്നു.

"നമുക്ക് എന്താ വേണ്ടത്? എല്ലാവർക്കും ബിരിയാണി മതിയോ?" സൽമാൻ മെനു കാർഡ് നോക്കിക്കൊണ്ട് ചോദിച്ചു.

"എനിക്ക്  പൊറോട്ട മതി..

💬 Comments

View all comments