Chapter Title : ഭീവി മനസിൽ 19 [നാസിം]
എന്നിട്ട് ആലോചിക്കാം നമുക്ക്.
നിയാസ് :എനിക്കു വേണ്ട അമ്മാ......
അവളുടെ അമ്മ രമ്യായെ നോക്കി
"മോളെ ഷാഹിനക് ഒന്ന് വിളിച്ചേ....
നിയാസ് പെട്ടന്നു നേരെ ഇരുന്നു കൊണ്ട്
"എന്തിനാ ഉമ്മിയെ വിളിക്കുന്നെ.....
അമ്മ :എന്നാ മര്യാദക് പോയി ഫ്രഷായി വാ... രണ്ടാളും....
അവർ അവിടുന്ന് ചായ കുടിച്ചു ഇറങ്ങി.....
അവളുടെ ഡിയോ യിൽ പുറകിൽ ഇരിക്കുന്ന അവൻ അവളുടെ പിന്കഴുത്തിൽ താടി കുത്തി എന്തോ ആലോചിച്ചു ഇരിക്കേണ്.....
രമ്യാ :ടാ ടെൻഷൻ ആകാതെ.... നീ ഒന്ന് മര്യാദക് ഇരിക്ക്.....
അവൻ മുഖം എടുത്തു കൊണ്ട്
"പറ്റുന്നില്ലഡോ എന്നാലും അവള് അതിനു സമ്മതിച്ചു കാണുമോ..
രമ്യാ :നമ്മൾ അവിടെ എത്തുമ്പോ അറിയാലോ റിലാക്സ് മാൻ........
വിചാരിച്ച പോലെ അഞ്ചുസിന്റെ വീട്ടിൽ എത്തി അവിടെ അവളുടെ അച്ഛൻ ഇല്ലന്ന് തോന്നണു..... അവളുടെ മുത്തശ്ശിയും അമ്മയും ഇരിപ്പുണ്ട്......
അമ്മ :നിങ്ങൾ അഞ്ചുന്റെ കൂടെ പഠിക്കുന്ന അല്ലെ....
രമ്യാ :അതെ അമ്മ അവൾ ഒരാഴ്ച ആയിലെ വന്നട്ട് ഒരറിവുമില്ലത്തോണ്ടു അനേഷിക്കാൻ വന്നാണ്.....
പെട്ടന്നു അങ്ങോട്ട് അവളടെ ചേച്ചി വന്നു...
""ആഹാ നിങ്ങളോ... അമ്മെ ഇവർക് ചായ എടുക്കു....
രമ്യാ :ആയോ ഒന്നും വേണ്ട.... ചേച്ചി ഒന്ന് ഇങ്ങോട് വരോ ഒരു കാര്യം പറയാൻ ഇണ്ട്....
അവൾ രമ്യേ നോക്കി കൊണ്ട് അങ്ങോടു മാറി നിന്നു....
രമ്യാ :എനിക്ക് എങ്ങനെ പറയേണ്ടത് എന്നറിഞ്ഞൂടാ.... പക്ഷെ.....
അവൾ പറഞ്ഞു മുഴുവിക്കുന്നതിനു മുന്നേ ചേച്ചി പറഞ്ഞു..
""മതി പറയണം എന്നില്ലാ അവനെ കണ്ടപ്പോ തന്നെ കാര്യം പിടികിട്ടി... നിങ്ങൾ അറിഞ്ഞത് സത്യമാണ്..... ഞാൻ ആദ്യമേ പറഞ്ഞതാ രണ്ടണ്ണത്തിനോടും നോക്കിയും കണ്ടും വേണമെന്ന്.....
രമ്യാ :ചേച്ചി എന്താ പറയുന്നേ.....
അവൾ രമ്യേ നോക്കി...
ഇവര് ബൈക്കിൽ കറങ്ങാൻ പോയത് അച്ഛൻ കണ്ടു..... അതാ കാരണം...
രമ്യാ :ചേച്ചി ഞങ്ങക്ക് അവളെ ഒന്ന് കാണാൻ പറ്റുമോ....
അഞ്ചുന്റ ചേച്ചി നോക്കി കൊണ്ട്....
""അച്ഛൻ വരും ഇപ്പൊ എന്നാലും പറയാം ഞാൻ അവളോട്..... പക്ഷെ ഇവിടെ വേണ്ട അമ്മ ഒന്നും കാണണ്ട.... നിങ്ങൾ പുറത്തേക്കു നിന്നോ ഞാൻ അവളേം കൊണ്ട് വരാം.......
രമ്യാ
💬 Comments
View all comments