Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 1 [Mizmu-The copier]
ഉണ്ട് അതാണവരുടെ ഒരേ ഒരു ജീവിത മാർഗം
അതിൽ പഴങ്ങൾ ഉണ്ടാകുമ്പോൾ ചന്തയിൽ കൊണ്ട് ചെന്ന് വിൽക്കും
മറ്റുള്ളവരുടെ കൂടെ അവരെ കച്ചവടം ചെയ്യാൻ ആരും സമ്മതിക്കില്ല
അത് കൊണ്ടാണ് അവർ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ഇരുന്ന് കച്ചവടം ചെയ്യുന്നത്
ഞാവൽ മരങ്ങളിൽ പഴങ്ങൾ ഇല്ലാത്ത സമയം അവർ പലപ്പോഴും മുഴു പട്ടിണിയായിരിക്കും
ആരോടും ദേഷ്യമോ കള്ളമോ പറയാത്ത നല്ല കുട്ടിയാണെന്നും അറിയാൻ കഴിഞ്ഞു
അവരുടെ വീടിനു അടുത്തുള്ള ഒരു വൃദ്ധനിൽ നിന്നും അറിയാൻ കഴിഞ്ഞതാണ് ഈ കാര്യങ്ങൾ
പലപ്പോഴും അവർ പട്ടിണി കിടക്കുമ്പോൾ അദ്ദേഹമാണ് ഭക്ഷണം കൊടുക്കാറ് എന്ന് പറഞ്ഞു
ഇന്നലെ യുവരാജാവ് കൊടുത്ത വെള്ളിക്കാശ് കൊണ്ടാണ് കുറെ കാലത്തിനു ശേഷം
അവർ വയറു നിറയെ ഭക്ഷണം കഴിച്ചത് എന്നും അതിൽ ഒരു പങ്ക് ആ വൃദ്ധനും കൊടുത്തിരുന്നു എന്നും അറിയാൻ കഴിഞ്ഞു ''
ഭടന്മാർ ഇത്രയും പറഞ്ഞു നിർത്തി
ഞാൻ പതിയെ രുദ്രനെ നോക്കി
എന്റെ കണ്ണ് നിറഞ്ഞിരുന്നു
രുദ്രന്റെ അവസ്ഥയും മറിച്ചല്ല പക്ഷെ അത് മുഖത്തു തെളിയില്ല .
എനിക്കറിയാം ഉള്ളിൽ എന്താണെന്ന്
അവർ അത് പറഞ്ഞു കഴിഞ്ഞ ഉടനെ
ഞാൻ പതിയെ നടന്നു ..
എന്നെ അനുഗമിച്ച് രുദ്രനും
ഞാൻ നേരെ കൊട്ടാരത്തിലേക്ക് നടന്നു ...
അച്ഛന്റെ വിശ്രമ മുറിയുടെ അടുത്തേക്ക് നീങ്ങി
.ആ വഴിയുടെ തുടക്കത്തിൽ തന്നെ രുദ്രൻ നിന്നു…
ഞാൻ അനുവാദം ചോദിച്ച് അകത്തു കയറി
അച്ഛനും.. അമ്മയും.. ഉണ്ട് അകത്ത്
ഞാൻ അവരുടെ അടുത്തേക്ക് നടന്നു എന്റെ നനവ് പടർന്ന കണ്ണ് കണ്ടത് കൊണ്ടാവും
അവർ പെട്ടെന്ന്
💬 Comments
View all comments