0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 17.6K

എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു

'അമ്മ പതിയെ എന്റെ കവിളിലും അച്ഛൻ എന്റെ തലയിലും പതിയെ തഴുകി

എന്ത് പറ്റി എന്ന ഭാവത്തിൽ മുഖത്തേക്ക് നോക്കി

ഞാൻ ഭടന്മാർ അറിയിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു

അമ്മയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു ...അച്ഛൻ ഒന്നും മിണ്ടാതെ എന്നെ നോക്കി നില്കുന്നു

അച്ഛൻ പതിയെ നടന്നു മുൻപ് ഇരുന്നിടത്തു തന്നെ ഇരുന്നു

ആ മുഖം വാടിയിരിക്കുന്നു ...ഞാൻ പതിയെ അച്ഛന്റെ അടുത്തേക്ക് നടന്നു

അച്ഛന്റെ അടുത്തു തന്നെ ഇരുന്നു .. അമ്മയും എന്റെ മറു വശത്തു ഇരുന്നു

''നമ്മുടെ ഭരണത്തിലും ഇത്രയും കഷ്ടപ്പെടുന്ന ജനങ്ങൾ ഉണ്ടോ വ്യോമാ ..''

അച്ഛൻ പതിയെ പുറത്തേക്ക് നോക്കി എന്നോട് ചോദിച്ചു

ആ ശബ്ദത്തിൽ ഇടർച്ച ഉണ്ട് ..

തന്റെ പ്രജകളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു രാജാവിന്റെ വിഷമം എനിയ്ക്കറിയാൻ കഴിയുന്നുണ്ട്

അച്ഛൻ എപ്പോഴും ജനങ്ങളുടെ ക്ഷേമം അന്വേഷിക്കുന്നതാണ്

ഇതൊരു ഒറ്റപ്പെട്ട സംഭവം ആയത് കൊണ്ടാവാം ആരും അറിയാതെ പോയത്

''അച്ഛാ ... എനിക്കവളെ വേണം ..ഈ കൊട്ടാരത്തിലെ രാജകുമാരിയായിട്ട് ''

ഞാൻ പതിയെ താഴേക്കുനോക്കി പറഞ്ഞു…..

തുടരും ......

*******************************************************************************************

തുടരണോ വേണ്ടയോ എന്ന തീരുമാനിക്കേണ്ടത് നിങ്ങളാണ്

നിങ്ങളുടെ അഭിപ്രായം നോക്കി മാത്രമേ ഞാൻ ഒരു തീരുമാനം എടുക്കുകയുള്ളു

എന്ന് സ്നേഹത്തോടെ ....

💬 Comments

View all comments