Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]
കലാരൂപമായിരുന്നു. മാതളപ്പഴത്തിന്റെ ചുവപ്പു നിറമുള്ള ആ പട്ടുതുണിയിൽ സ്വർണ്ണനൂലുകൾകൊണ്ട് കൈപ്പണി തീർത്ത മയിൽപ്പീലിയുടെയും താമരപ്പൂക്കളുടെയും ചിത്രങ്ങൾ തിളങ്ങിനിന്നു.
അവൾ ഓരോ ചുവടുവെക്കുമ്പോഴും നിലത്തുതൊട്ടുതുടയ്ക്കുന്ന ആ പട്ടുപാവാടയുടെ താളവും, കൈകളിൽ അണിഞ്ഞിരിക്കുന്ന സ്വർണ്ണവളകളുടെയും കങ്കണങ്ങളുടെയും മൃദുവായ ശബ്ദവും ആ അന്തരീക്ഷത്തിൽ മുഴങ്ങി.
അരയിൽ സ്വർണ്ണത്തിൽ തീർത്ത നടുത്തളവും, അതിൽ കൊത്തുപണികൾ നിറഞ്ഞ മനോഹരമായ ആഭരണക്കെട്ടുകളും അവളുടെ ഒപ്പമുള്ള തോഴിമാരുടെ പരിചരണവും ആ രംഗത്തെ അത്യന്തം ഗാംഭീര്യമുള്ളതാക്കി മാറ്റി.
മുന്നിൽ നടക്കുന്ന തോഴിമാർ പവിത്രമായ തീവട്ടികളും സുഗന്ധദ്രവ്യങ്ങളും പിടിച്ചുനടക്കുമ്പോൾ, ഒരു രാജ്ഞിയെയോ ദേവതയെയോ പോലെ അവൾ എന്റെ അരികിലേക്ക് പ്രൗഢിയോടെ നടന്നടുത്തു .
പെട്ടെന്ന് അവൾ എന്നെ കണ്ട് ഒന്ന് നിന്നു ...അമ്പരപ്പോടെ അവൾ എന്നെ തന്നെ നോക്കി
എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല
അവളുടെ മുഖത്തെ ആ ചെറിയ നാണവും ഒപ്പം പടർന്ന ആത്മവിശ്വാസവും കണ്ടപ്പോൾ, എന്റെ ഉള്ളിലെ പ്രണയം അതിരുകവിഞ്ഞു. എനിക്ക് ചുറ്റും എന്ത് നടക്കുന്നു എന്ന് പോലും മറന്ന്, ചുറ്റുമുള്ള സകലരുടെയും നോട്ടങ്ങൾ അവഗണിച്ച് ഞാൻ അവളെത്തന്നെ കണ്ണുചിമ്മാതെ നോക്കിനിന്നുപോയി.
ലോകത്തിലെ ഏറ്റവും വലിയൊരു നിധി സ്വന്തമാക്കിയ സന്തോഷവും അഭിമാനവും ആ നിമിഷത്തിൽ എന്റെ നെഞ്ചുനിറഞ്ഞു തുളുമ്പി.
പതിയെ നാണത്തോടെ എന്റെ അടുത്തു വന്ന അവൾ എന്നോട് സന്തോഷത്തോടെ ചോദിച്ചു
''വ്യോമാ .. ഇന്നാണോ നമ്മുടെ വിവാഹം ''
ആ നിഷ്കളങ്കമായ ചോദ്യം കേട്ട് ...എന്റെ ഉള്ളം തുടിച്ചു
അത് ഞാനൊരു പുഞ്ചിരിയായി അവൾക് തിരിച്ചു കൊടുത്തു
അല്ല പ്രിയേ ... നമ്മൾ ഒന്ന് നാട് കാണാൻ പോവുകയാണ് ...
എന്റെ ഈ പ്രാണനെ വേദനിപ്പിച്ചവർക് ഈ
💬 Comments
View all comments