0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 13.7K

മറ്റൊരു വഴിക്ക് പോവാൻ പറഞ്ഞു ഞാൻ കൊട്ടാരത്തിലേക്ക് നടന്നു

ഞാൻ അകത്തേക്ക് കയറിയപ്പോൾ അച്ഛനും അമ്മയും എന്നെയും കാത്ത് അവിടെ ഉണ്ടായിരുന്നു

അവരുടെ കണ്ണുകൾ എനിക്ക് പിറകിലേക്ക് പരതി

പെട്ടെന്ന് ആ കണ്ണുകൾ എന്തോ കണ്ട് ഒരു നിരാശ ആ മുഖത്തു വന്ന പോലെ തോന്നി

ഞാൻ പതിയെ തിരിഞ്ഞു നോക്കി

ഉറയിലെ വാളിന്റെ പിടിയിൽ ഒരു കയ്യും പിടിച്ച് പ്രത്യേകിച്ച് ഒരു മുഖ ഭാവവും ഇല്ലാതെ എന്റെ രുദ്ര

ആ നിർത്തം കണ്ട എനിക്ക് ശെരിക്കും ചിരി വന്നു

ഞാൻ പതിയെ അവരുടെ അടുത്തേക്ക് ചെന്ന് ഇരുന്നു

''എവിടെ എന്റെ രാജകുമാരി ''

അമ്മയാണ് ചോദിച്ചത്

''വരും ...അമ്മയുടെ മുൻപിൽ ഒരു രാജകുമാരിയായിട്ട് തന്നെ അവൾ വരും ''

ഞാൻ അമ്മയുടെ മുഖത്തു നോക്കി പുഞ്ചിരിയോടെ പറഞ്ഞു

ആ മുഖത്ത് ഒരു നിറ പുഞ്ചിരി വിരിയുന്നത് ഞാനറിഞ്ഞു

അങ്ങനെ ഞങ്ങൾ കുറച്ചുനേരം സംസാരിച്ചിരുന്നു

അല്പം കഴിഞ്ഞ് ഒരു തോഴി ഞങ്ങള്ക് മുന്നിലേക്ക് കയറി വന്നു

''മഹാറാണി അവർ വന്നിട്ടുണ്ട് ''

തോഴി അമ്മയുടെ മുഖത്തു നോക്കി പറഞ്ഞു

അമ്മയുടെ മുഖം തെളിഞ്ഞു

''മ്മ് .. വരാൻ പറയൂ ''

'അമ്മ അവരോടായി പറഞ്ഞു

അവൾ പതിയെ ഞങ്ങളുടെ മുന്നിലേക്കു ചെറു പുഞ്ചിരിയോടെ വന്നു

അവളെ കണ്ട ഞങ്ങൾ ശെരിക്കും ഞെട്ടി

ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി ... ആ മുഖം സൂര്യകാന്തി പൂ പോലെ വിരിയുന്നത് ഞാൻ കണ്ടു

അച്ഛന്റെ മുഖവും മറിച്ചല്ല

ഞാൻ അവളിലേക്ക് തന്നെ നോക്കി

ആകാംക്ഷയും അല്പം ഭയവും നിറഞ്ഞ മനസ്സോടെയാണ്

💬 Comments

View all comments