0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 14.1K

അവൾ കടന്നുവന്നത്. തെരുവിലെ പൊടിയും വിയർപ്പും പുരണ്ട പഴയ വസ്ത്രങ്ങൾക്ക് പകരം, രാജകീയമായി നെയ്തെടുത്ത വിലകൂടിയ പുതുപുടവയും സ്വർണാഭരണങ്ങളും അവളെ കൂടുതൽ സുന്ദരിയാക്കിയിരുന്നു.

എങ്കിലും, താൻ എന്തിനാണ് ഈ കൊട്ടാരത്തിലേക്ക് കൊണ്ടുവരപ്പെട്ടതെന്ന ചോദ്യം അവളുടെ ഉള്ളിൽ ഒരു ചുഴിപോലെ കറങ്ങിക്കൊണ്ടേയിരുന്നു

ഞാൻ അവളുടെ കൈപിടിച്ച് അവരുടെ അരികിലേക്ക് നടത്തിക്കൊണ്ടു വന്നു. തന്റെ മകന്റെ മുഖത്തെ തിളക്കവും ആ പെൺകുട്ടിയുടെ നിഷ്കളങ്കതയും കണ്ട് 'അമ്മ സ്നേഹത്തോടെയും അത്ഭുതത്തോടെയും അവളെ നോക്കി

അച്ഛന്റെ ഗാംഭീര്യമുള്ള കണ്ണുകൾ അവളിൽ പതിഞ്ഞപ്പോൾ അവൾ പതുക്കെ തല താഴ്ത്തി.

അപ്പോൾ ഞാൻ പുഞ്ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞു.

"അച്ഛാ, അമ്മേ... ഞാൻ അന്ന് ആ തിരക്കേറിയ ചന്തയിലൂടെ നടക്കുമ്പോൾ, തെരുവിന്റെ ഒരു മൂലയിൽക്കണ്ട ഈ പാവം കുട്ടിയുടെ കണ്ണുകളിലെ നിഷ്കളങ്കതയാണ് എന്നെ കീഴ്പെടുത്തിയത്.

പ്രൗഢഗംഭീരമായ കൊട്ടാരങ്ങളിൽ ഇല്ലാത്ത എന്തോ ഒരു സമാധാനം അവളുടെ ആ മുഖത്തുണ്ടായിരുന്നു . എനിക്കിവളെ ഇഷ്ടമാണ്... ഇവൾക്ക് സമ്മതമാണെങ്കിൽ, എന്റെ ജീവിതസഖിയായി, ഈ രാജ്യത്തിന്റെ രാജകുമാരിയാക്കാൻ ഞാൻ ഇവളെ ഈ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതാണ്.

എന്റെ വാക്കുകൾ കേട്ട് 'അമ്മ സ്നേഹത്തോടെ അവളുടെ അരികിലേക്ക് ചെന്ന് അവളുടെ കൈകൾ തന്റെ കയ്യിലെടുത്തു. തനിക്ക് ചുറ്റും നടക്കുന്നത് എന്താണെന്ന് വിശ്വസിക്കാനാവാതെ, കണ്ണുനിറഞ്ഞ അവളുടെ മുഖം 'അമ്മ കൈകുമ്പിളിൽ എടുത്തു പതിയെ ആ കണ്ണീർ തുടച്ചു

''ഇനി ഈ കണ്ണ് നിറയരുത് മോളെ ''

'അമ്മ അവളോടായി പറഞ്ഞു ... എന്റെ മുഖത്തു നോക്കി

''എനിയ്ക്കിവളോടൊന്ന് സംസാരിക്കണം ''

എന്ന് അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി പതിയെ പറഞ്ഞു

''മ്മ് ..ചെല്ലൂ ''

അമ്മയാണ്

💬 Comments

View all comments