0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 3.6K

മയക്കത്തിലേക്ക് വഴുതി വീണു ....

.

.

സൂര്യവെളിച്ചം ഞങ്ങളുടെ മുറിയിലേക്ക് അരിച്ചെത്തിയപ്പോഴും പൂർണ നഗ്നമായ രണ്ട് ശരീരങ്ങൾ സ്നേഹത്തിന്റെയും ,സന്തോഷത്തിന്റെയും,കാമത്തിന്റെയും പർവതങ്ങൾ താണ്ടിയുള്ള ക്ഷീണത്തിൽ ഒന്നായി തന്നെ കിടക്കുകയായിരുന്നു ....

.

എന്റെ നെഞ്ചിൽ തല ചാഴ്ച് എല്ലാം എന്നിലർപ്പിച്ച് നിഷ്കളങ്കമായി കിടക്കുന്ന അവളുടെ തലമുടിയിൽ ഒരു പുഞ്ചിരിയോടെ ഞാൻ തഴുകി ...

അതവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി ..എന്നിട്ട് എന്നെ ഒന്ന് കൂടി ഇറുകെ പിടിച്ചു

************************************************

.

ഞാൻ മുറിയുടെ പുറത്തിറങ്ങി ഇടനാഴിയിലേക്ക് നോക്കി

ഇടനാഴിയുടെ അവസാനം വാളിന്റെ പിടിയിൽ കൈമുറുക്കി രുദ്ര എനിക്ക് കാവൽ ഉണ്ട്

ഞാൻ നടന്ന് അവന് മുന്നിലെത്തി .ആ മുഖത്തു നോക്കിയ ഒന്ന് പുഞ്ചിരിച്ചു

തിരിച്ചും ഒരു പിഞ്ചിരി അവൻ സമ്മാനിച്ച് അവൻ എന്നെ അനുഗമിച്ചു

.

''വ്യോമാ ... ദർബാറിൽ വിരുന്നുകാർ വന്നിട്ടുണ്ട് ''

രുദ്ര പുഞ്ചരിയോടെ പറഞ്ഞു

''ആരൊക്കെയാണ് രുദ്ര ഉള്ളത് ?''

ഞാൻ നടന്നു കൊണ്ട് തന്നെ ചോദിച്ചു

''വടക്കൻ പ്രവിശ്യയിലെ പ്രഭുക്കന്മാരും നമ്മുടെ സാമന്തരാജാക്കന്മാരും കൊട്ടാര കവാടത്തിൽ എത്തിയിട്ടുണ്ട്. ഇന്നലത്തെ തിടുക്കത്തിലുള്ള വിവാഹച്ചടങ്ങുകളിൽ ദൂരദിക്കുകളിൽ നിന്നെത്താൻ വൈകിയതുകൊണ്ട് അങ്ങയുടെ വിവാഹത്തിൽ നേരിട്ട് പങ്കെടുക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.

ആ വിഷമം അറിയിക്കാനും, നവദമ്പതികളെ കണ്ട് ഉപഹാരങ്ങൾ സമർപ്പിച്ച് അനുഗ്രഹം തേടാനുമാണ് അവർ ഇപ്പോൾ ദർബാർ ഹാളിൽ കാത്തിരിക്കുന്നത്."

രുദ്ര മറുപടി പറഞ്ഞു

എന്റെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.

കുറച്ചു സമയത്തിന് ശേഷം, രാജകീയ വേഷവിധാനങ്ങളോടെ ഞാൻ ദർബാർ ഹാളിലേക്ക് പ്രവേശിച്ചു. അവിടെയെത്തി സിംഹാസനത്തിന് അരികിൽ നിന്ന ആ പ്രഭുക്കന്മാർ

💬 Comments

View all comments