0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 3.8K

വന്ന് ചേർന്ന ശക്തിയാണ് ..

രുദ്ര പറഞ്ഞു

.

രുദ്ര പറഞ്ഞത് കേട്ടപ്പോൾ ഞാൻ അവിടെ തന്നെ അമ്പരന്ന് നിന്ന് ...കാൽ ഭൂമിയിൽ ഉറച്ചപോലെ ...

.

.

''സമയം ഒരുപാട് വൈകി വ്യോമാ ... രാജകുമാരി കാത്തിരിക്കുന്നുണ്ടാവും ''

രുദ്ര പതിയെ പറഞ്ഞു

.

അപ്പോഴാണ് എനിക്കെന്റെ കാലുകളെ മുന്നിലേക്ക് നീക്കാൻ കഴിഞ്ഞത്

ഞങ്ങൾ എന്റെ മുറിയിലേക്കുള്ള ഇടനാഴിയിൽ എത്തി

''രുദ്ര പോയി വിശ്രമിച്ചോളൂ ''

രുദ്രയോടായി പറഞ്ഞു

.

.

''വ്യോമ പൊക്കൊളു ...ഞാനിവിടെ ഉണ്ടാകും ''

രുദ്രയുടെ മറുപടി

ഞാൻ രുദ്രന്റെ മുഖത്ത് സംശയത്തോടെ നോക്കി... ഒരുചെറിയ പുഞ്ചിരി ആ മുഖത്തുണ്ട്

പക്ഷെ ക്ഷീണം മാത്രം കാണുന്നില്ല ...

.

ഞാനവനോട് ചോദിച്ചു

''ഇത്രയും ദിവസത്തെ യാഗവും ,എന്റെ കൂടെയുള്ള വിശ്രമമില്ലാതെ കാവലും ,വിവാഹ ചടങ്ങിലെ മുഴു നീള സാനിധ്യവും സന്തോഷത്തോടെ ഞാൻ നോക്കിക്കണ്ടിരുന്നു ...പക്ഷെ നീ വിശ്രമിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല ..എന്നിട്ടും നിന്റെ മുഖത്തോ ശരീരത്തിലോ അല്പം ക്ഷീണമോ ,വയ്യായ്കയൊ ഞാൻ കാണുന്നില്ല .

ഇപ്പോൾ വിശ്രമിക്കാൻ പറഞ്ഞപ്പോഴും നീ ഇവിടെ എനിക്കായി കാവൽ നിൽക്കുന്നു

എന്താണ് ഇതിന്റെ ഒക്കെ അർഥം ..

ഞാൻ അഷ്ചൊര്യത്തോടെ ചോദിച്ചു

.

ഒരു പുഞ്ചിരി മാത്രമായിരുന്നു അതിനു മറുപടി

ഞാൻ ഒന്നും മിണ്ടാതെ പതിയെ എന്റെ മുറിയിലേക്ക് നടന്നു

അല്പം നടന്ന് ഞാൻ രുദ്രനിലേക്ക് തിരിഞ്ഞു അവൻ എന്നെ തന്നെ ചെറു പുഞ്ചിരിയോടെ

നോക്കി നില്കുന്നു

ഞാൻ അവനോട് ചോദിച്ചു

''രുദ്ര.. നീ മനുഷ്യനല്ലേ ...''

.

.

''വ്യോമ .. ആശങ്കപ്പെടേണ്ട ...

💬 Comments

View all comments