Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]
ഞാൻ ആലോചനയോടെ മുറിയിലേക്ക് നടന്നു ..
ഇനി എന്റെ രുദ്ര മനുഷ്യനല്ലേ ?...
ആവില്ല.. കാരണം അവൻ വിശ്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല
അവൻ ഭക്ഷണം കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല ...ഞാനെന്തെങ്കിലും കൊടുത്താൽ
അത് കഴിക്കുന്നതല്ലാതെ
മനുഷ്യനല്ലെങ്കിൽ പിന്നെ ആര് ?
അങ്ങിനെ ഒരായിരം ചോദ്യങ്ങളോടെ ഞാൻ എന്റെ മുറിയിലെത്തി ...
.
എന്റെ മുറിയുടെ വാതിൽ തുറന്നതും എന്റെ പ്രാണപ്രിയ പുറത്തെ നിലാവിനെ നോക്കി
എന്തോ ചിന്തയിൽ ആണ്ടിരിക്കുന്നു ....
അവളെ കണ്ടതോടെ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന എല്ലാ ചോദ്യങ്ങളും എങ്ങോ പോയ് മറഞ്ഞു
ഞാൻ പതിയെ അവളറിയാതെ അവളുടെ അടുത്ത് ചെന്ന് പുറകിലൂടെ അവളെ എന്റെ
കൈകൾക്കുള്ളിലാക്കി
അവൾക്കത് അപ്രതീക്ഷിതമായിരുന്നത് കൊണ്ട് അവൾ ഞെട്ടി
എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തി ...മുഖത്തു ഒരു ഭയം നിഴലിച്ചു
തിരിഞ്ഞു നോക്കിയ അവൾ ഞാനാണെന്ന് കണ്ടതോടെ മുഖത്തു പുഞ്ചിരിയും നാണവും വിരിഞ്ഞു
എന്നിലേക്ക് തിരിഞ്ഞ അവൾ എന്നെ കൈ ചുറ്റി എന്നിലേക്ക് അമർന്നു
''എന്റെ പ്രിയ ഭയപ്പെട്ടോ ?...എന്താണ് ആലോചിച്ചുകൊണ്ടിരുന്നത്
ഞാൻ അവളെ മുറുകെ പിടിച്ചു ചോദിച്ചു
.
ഞാൻ എന്റെ പ്രിയനേ കാത്തിരിക്കുകയായിരുന്നു ... നമ്മുടെ കല്യാണവും ഇന്നലത്തെ രാത്രയും ആലോചിച്ചു ....
അതും പറഞ്ഞു അവൾ നിർത്തി എന്നെ നോക്കി
ഞാൻ അവളെ പുഞ്ചിരിയോടെ നോക്കി ...ഞാൻ നോക്കിയതും അവൾ നാണത്തോടെ മുഖം എന്റെ നെഞ്ചിലേക്കാഴ്ത്തി
അങ്ങനെ ഞങ്ങൾ ആ രാത്രിയുടെ യാമത്തിൽ ആത്മാവും ശരീരവും ഒന്നാക്കാൻ ഞങ്ങൾ ആ പട്ടുമെത്തയിലേക്ക് ചാഞ്ഞു ....
***************************************
.
.
അങ്ങനെ നിമിഷങ്ങളും നാഴികകളും
💬 Comments
View all comments