Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]
മാസങ്ങളും കൊട്ടാരച്ചുവരുകളെ സാക്ഷിയാക്കി കടന്നുപോയി;
ഇപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ് അഞ്ചു മാസങ്ങളായി ...
അങ്ങനെ ഇരിക്കെ അയൽരാജ്യത്തെ രാജസഭയിൽ നിന്നും അതീവ പ്രധാനമായ ഒരു ക്ഷണമെത്തിയിരുന്നു.
രാജ്യത്തിന്റെ രാഷ്ട്രീയ സുരക്ഷ മുൻനിർത്തി ആ സൽക്കാരത്തിൽ എന്റെ സാന്നിധ്യം നിർബന്ധമാണെന്ന്
കൊട്ടാരത്തിലെ മന്ത്രിമാർ അറിയിച്ചപ്പോൾ, എനിക്ക് ആ യാത്ര ഒഴിവാക്കാൻ കഴിയുമായിരുന്നില്ല.
എന്നാൽ, മാസങ്ങൾ മാത്രം പ്രായമായ ഞങ്ങളുടെ പ്രണയബന്ധത്തിന്റെ ചൂട് മാറും മുൻപ്, പ്രാണപ്രിയയെ
തനിച്ചാക്കി ആ ദിവസങ്ങളിൽ അകന്നുനിൽക്കേണ്ടി വരുന്നത് എന്റെ ഹൃദയത്തെ വല്ലാതെ നോവിച്ചു.
യാത്രയ്ക്കുള്ള രാജകീയ വേഷവിധാനങ്ങൾ ധരിച്ച്, അരയിൽ വാളും ഉറപ്പിച്ച് ഞാൻ അന്തഃപുരത്തിലേക്ക് കടന്നുവന്നു.
കുതിരയുടെ കാൽപ്പാടുകളുടെ ശബ്ദം പുറത്ത് കേൾക്കാമായിരുന്നു. കട്ടിലിനരികെ എന്നെയും നോക്കി നിൽക്കുന്ന
അവളുടെ മുഖത്ത് ഒളിപ്പിക്കാനാവാത്ത ഒരു ഭാരവും വിഷമവും ഉണ്ടായിരുന്നു. ദിവസങ്ങളോളം എന്നെ
കാണാതെ കഴിയേണ്ടി വരുമെന്ന ചിന്ത അവളുടെ ആ തിളങ്ങുന്ന കണ്ണുകളെ പെട്ടെന്ന് ഈറനണിയിച്ചു.
.
ഞാൻ വേഗത്തിൽ അവളുടെ അരികിലെത്തി, അവളുടെ തോളുകളിൽ കൈകൾ വെച്ച് പതുക്കെ ചേർത്തുപിടിച്ചു. എന്റെ മുഖത്തെ ഗൗരവവും പ്രയാസവും കണ്ട അവൾ സങ്കടം കടിഞ്ഞാണിട്ട് പിടിച്ചുകൊണ്ട് വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു:
.
"തീർച്ചയായും... ആ യാത്ര ഒഴിവാക്കാൻ കഴിയാത്തതാണോ വ്യോമ ? ഇത്രയും പെട്ടെന്ന് എന്നെയും പിരിഞ്ഞ് അങ്ങേക്ക് അന്യനാട്ടിലേക്ക് പോകേണ്ടതുണ്ടോ? എന്റെ ഉള്ളിൽ എവിടെയോ ഒരു ഭയമുണ്ട്... താങ്കൾ ഇല്ലാതെയുള്ള ഈ കൊട്ടാരം എനിക്ക് വല്ലാത്തൊരു ശൂന്യതയായി തോന്നും."
.
.
അവളുടെ ആ വാക്കുകളിലെ നിഷ്കളങ്കമായ സ്നേഹവും സങ്കടവും കണ്ട എന്റെ നെഞ്ച് പിടഞ്ഞു. ഞാൻ അവളുടെ ചെറിയ
💬 Comments
View all comments