Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]
കൂടെയുണ്ടായിരുന്ന ആ വിശ്വസ്തനായ എന്റെ രുദ്ര തന്നെയായിരുന്നു.
എന്നാൽ പതിവില്ലാത്ത വിധം അവന്റെ മുഖത്ത് വല്ലാത്തൊരു പരിഭ്രാന്തിയും വെപ്രാളവും തളംകെട്ടിയിരുന്നു. വിയർപ്പൊലിക്കുന്ന നെറ്റിയോടെ, കിതച്ചുകൊണ്ട് അവൻ എന്റെ കാൽക്കൽ മുട്ടുകുത്തി. അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
"വ്യോമാ ... മാപ്പ് തരണം! ഈ പാതിരാത്രിയിൽ അങ്ങയുടെ വിശ്രമം മുടക്കിയതിന്..." അവന്റെ തൊണ്ട ഇടറി.
"എന്താണ് എന്താണ് ഇത്? എന്തിനാണ് ഇത്രയും പരിഭ്രാന്തി? കൊട്ടാരത്തിൽ എന്തെങ്കിലും അപകടമുണ്ടോ?"
ഞാൻ ഇത് വരെ അവന്റെ കാണാത്ത ഒരു ഭാവം കണ്ടതോടെ ദൃഢമായ ശബ്ദത്തിൽ ചോദിച്ചു.
അവൻ തലയുയർത്തി, ഭയം തുളുമ്പുന്ന കണ്ണുകളോടെ എന്നെ നോക്കി. അവന്റെ വാക്കുകൾ മുറിഞ്ഞുപോയി:
"വ്യോമാ ... വിശ്വസിക്കാൻ കഴിയുന്നില്ല... നാടുകടത്തപ്പെട്ട ആ ചതിയനായ ചെറിയ അച്ഛൻ... അയാള് ശത്രുസൈന്യവുമായി കൊട്ടാരത്തിന്റെ പ്രധാന കവാടം തകർത്ത് അകത്തേക്ക് ഇരച്ചുകയറിയിരിക്കുന്നു! അവർ ഇപ്പോൾ കൊട്ടാരത്തിന്റെ ഓരോ കോണും വളഞ്ഞിരിക്കുകയാണ്!"
.

.
ഞാൻ ആ വാർത്ത കേട്ട് ഞെട്ടിത്തരിച്ചുപോയി. എന്റെ കാലിനടിയിലെ ഭൂമി ഇളകിപ്പോയതുപോലെ എനിക്ക് തോന്നി.
"അകത്തേക്ക് കയറിയെന്നോ?! ഈ കൊട്ടാരത്തിന്റെ കോട്ടമതിലുകളും ശക്തമായ കാവൽ ഭടന്മാരെയും ഭേദിച്ച് അവർ എങ്ങനെ അകത്തുകടന്നു? അതും നിനക്ക് പോലും അറിയാതെ?" എന്റെ ശബ്ദം വിറച്ചു.
അവൻ തലതാഴ്ത്തി, വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു:
"അതാണ് വ്യോമാ ...... എനിക്ക് പോലും വിശ്വസിക്കാൻ കഴിയുന്നില്ല. കൊട്ടാരത്തിലെ ചിലരുടെ ചതിയാണോ അതോ രഹസ്യ തുരങ്കങ്ങൾവഴി അവർ അകത്തുകടന്നതാണോ എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. അവരുടെ വാളുകൾ ഇതിനകം തന്നെ നമ്മുടെ കാവൽക്കാരുടെ ജീവനെടുത്തു കഴിഞ്ഞു.അച്ഛനും അമ്മയും അവരുടെ പിടിയിലാണ് . അവർ നേരെ ഇങ്ങോട്ടാണ്
💬 Comments
View all comments