0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]

Author : Mizmu-The copier Read All Parts 10.9K

വരുന്നത്... അങ്ങയുടെയും കുമാരിയുടെയും ജീവന് ആപത്താണ്, നമ്മൾ പെട്ടെന്ന് ഇവിടെനിന്നും മാറണം!"

.

അവന്റെ വാക്കുകൾ അവസാനിച്ചതും, പുറത്തുനിന്നും ശത്രുക്കളുടെ ആർപ്പുവിളികളും വാളുകൾ ഉരസുന്ന ശബ്ദവും അന്തഃപുരത്തിന്റെ വരാന്തകളിൽ പ്രതിധ്വനിക്കാൻ തുടങ്ങി. എന്റെ ഉള്ളിലെ രക്തം തിളച്ചുമറിഞ്ഞു. ഒരുവശത്ത് ഗർഭിണിയായ എന്റെ അരികിൽ കിടക്കുന്ന എന്റെ പ്രാണപ്രിയയും ഞങ്ങളുടെ വംശത്തിന്റെ കുഞ്ഞും, മറുവശത്ത് രാജ്യത്തെയും ഞങ്ങളെയും കൊന്നൊടുക്കാൻ വന്ന ശത്രുക്കളും!

ഇനി ദിവസങ്ങളുടെ ദൂരം മാത്രമേ ഒള്ളു എന്റെ കുഞ്ഞിന് ഈ ഭൂമിയിലേക്ക് പിറക്കാൻ ...

എന്റെ നെഞ്ചോന്ന പിടഞ്ഞു

ഞാൻ ഉറച്ച കാൽവെപ്പോടെ തിരിഞ്ഞ് എന്റെ പടച്ചട്ടയണിഞ്ഞു വാളൂരിപ്പിടിച്ചു; ആ കൊട്ടാരത്തിന്റെ വിധി വീണ്ടും രക്തത്തിലൂടെ എഴുതപ്പെടാൻ പോകുന്ന ആ പോരാട്ടത്തിലേക്ക് ഞാൻ ഇറങ്ങുകയായിരുന്നു.

ശത്രുക്കളുടെ വാളൊലികൾ കൊട്ടാരത്തിന്റെ വരാന്തകളിൽ മുഴങ്ങിക്കേട്ട ആ നിമിഷം, എന്റെ ഉള്ളിൽ കത്തിപ്പടർന്നത് പകയോ ഭയമോ അല്ലായിരുന്നു—എന്റെ അച്ഛനെയും അമ്മയെയും രക്ഷിക്കണമെന്നുള്ള വെപ്രാളമായിരുന്നു. കട്ടിലിൽ പ്രസവവേദനയാൽ വിറങ്ങലിച്ചു കിടക്കുന്ന എന്റെ പ്രാണപ്രിയയെ ഒരു നിമിഷം നോക്കി, ഞാൻ രുദ്രന്റെ നേരെ തിരിഞ്ഞു.

"രുദ്ര ..." ഞാൻ അവന്റെ കൈകളിൽ മുറുകെപ്പിടിച്ചു. "എന്റെ അച്ഛനും അമ്മയും ശത്രുക്കളുടെ പിടിയിലാണ്. എനിക്ക് എന്റെ മാതാപിതാക്കളെ രക്ഷിച്ചേ പറ്റൂ. അതുകൊണ്ട് എന്റെ പ്രാണനേക്കാൾ വിലമതിക്കുന്ന എന്റെ ഭാര്യയെയും അവളിൽ വളരുന്ന ഞങ്ങളുടെ കുഞ്ഞിനെയും ഞാൻ നിന്റെ കൈകളിൽ ഏൽപ്പിക്കുന്നു. എന്റെ നിഴലായ നീ, ഇവരുടെ ജീവന് ഒരു പോറലേൽക്കാതെ നമുക്ക് മാത്രം അറിയുന്ന പുറത്തേക്കുള്ള രഹസ്യ വഴിയിൽ എത്തിക്കണം ."

.

എന്നാൽ എന്റെ വാക്കുകൾ കേട്ട് രുദ്രയുടെ മുഖം കൂടുതൽ വിളറിവെളുത്തു. അവൻ

💬 Comments

View all comments