0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]

Author : Mizmu-The copier Read All Parts 11.1K

മുട്ടുകുത്തി നിന്ന്, വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു:

"വ്യോമാ ...... മാപ്പ് തരണം. ഈ പടയാളിക്ക് അതിന് സാധിക്കില്ല! അങ്ങയെ തനിച്ചാക്കി ഈ അന്തഃപുരത്തിൽ ഒളിച്ചിരിക്കാൻ എന്റെ വാളും എന്റെ മനസ്സും അനുവദിക്കില്ല. അങ്ങയുടെ ജീവന് കാവലായിരിക്കാനാണ് എന്നോട് കല്പിച്ചിരിക്കുന്നത് . അങ്ങില്ലാത്തൊരു രാജ്യം എനിക്ക് വേണ്ട, അങ്ങയെ ഒറ്റയ്ക്ക് വിട്ട് എനിക്ക് ഇവിടെ നിൽക്കാനും കഴിയില്ല!"

അവന്റെ ആ വാക്കുകൾ കേട്ട ആ നിമിഷം, എന്റെ സിരകളിലൂടെയോടിയ ചോര തിളച്ചുമറിഞ്ഞു. ചുറ്റും ശത്രുക്കൾ ഇരച്ചുകയറുന്ന ആപത്ഘട്ടത്തിൽ, എന്റെ ആജ്ഞയെ ധിക്കരിക്കുന്ന ആ വിശ്വസ്തതയെ കടുത്ത ഭാഷയിൽ നേരിടാൻ എനിക്ക് തോന്നി . ഞാൻ അവന്റെ തോളിൽ പിടിച്ച് ദേഷ്യത്തോടെ അലറി:

"ഇത് എന്റെ വെറുമൊരു അപേക്ഷയല്ല രുദ്രാ ..., യജമാനന്റെ കൽപ്പനയാണ്! രാജരീതി അനുസരിച്ച് നിന്റെ കുലവും ജീവനും എനിക്ക് കീഴ്പെട്ടതാണ്. ഒരു പടയാളിയുടെ പരമമായ കടമ തന്റെ യജമാനന്റെ കുടുംബത്തെ രക്ഷിക്കുകയെന്നതാണ്. എന്റെ ഭാര്യയ്ക്കും വരാൻ പോകുന്ന കുഞ്ഞിനും എന്തെങ്കിലും സംഭവിച്ചാൽ, അതിന് ഉത്തരവാദി നീയായിരിക്കും! വാളെടുത്ത് ഞാൻ പറഞ്ഞത് അനുസരിക്കുന്നതാണ് നല്ലത് —ഇത് എന്റെ രാജകീയ കൽപ്പനയാണ്!"

എന്റെ കടുത്ത വാക്കുകൾ കേട്ട് ഞെട്ടിപ്പോയ രുദ്ര പിന്നെ ഒരക്ഷരം മിണ്ടിയില്ല. അവന്റെ കണ്ണുകൾ നിറഞ്ഞെങ്കിലും, ഒരു പടയാളിയുടെ കടമ അവന്റെ മുഖത്ത് വീണ്ടും ഗാംഭീര്യമായി ഉറച്ചു. അവൻ വാളൂരിപ്പിടിച്ച് എനിക്ക് മുന്നിലൂടെ അകത്തേക്ക് കടന്നു

എന്റെ പ്രാണ പ്രിയയെ ഒരു പോറല് പോലും ഏൽക്കാതെ സംരക്ഷിക്കാൻ ....

എന്റെ പ്രാണനെ ...അവനെ ഏൽപ്പിച്ച്, ഞാൻ ഒരു നിമിഷം പോലും പാഴാക്കാതെ എന്റെ അച്ഛനും അമ്മയും

💬 Comments

View all comments