Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]
സംസാരിച്ചുതുടങ്ങി:
"എഴുന്നേൽക്കൂ രുദ്ര ... നീ കരയേണ്ടതില്ല. നിന്റെ കർത്തവ്യം നീ കൃത്യമായി നിറവേറ്റിയിരിക്കുന്നു. തോൽവി അറിഞ്ഞിട്ടല്ല, മറിച്ച് വരാനിരിക്കുന്ന വലിയൊരു നിയോഗത്തിലേക്കാണ് വിധി നിങ്ങളെ ഇവിടെ എത്തിച്ചിരിക്കുന്നത്."
ഗുരുവിന്റെ ആ വാക്കുകൾ കേട്ട് ഞാൻ അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി.
ഞാൻ അദ്ദേഹത്തോട് ചോദിച്ചു
"ഗുരുവേ... എന്താണ് ഈ പറയുന്നതിന്റെ അർത്ഥം? എന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടു, രാജ്യം ശത്രുക്കൾക്കടിമപ്പെട്ടു. ഇതിലൊക്കെ എന്ത് നിയോഗമാണ് ഉള്ളത്?"
അദ്ദേഹം ഒരു ചെറിയ പുഞ്ചിരിയോടെ എന്നെ നോക്കി തലയാട്ടി. എന്നിട്ട് ഹോമാഗ്നിയുടെ ജ്വാലയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു:
"കുഞ്ഞേ ... നിന്റെ ആത്മാവും നിന്റെ ജാതകവും സാധാരണ മനുഷ്യരുടേതല്ല. ഈ ഭൂമിയിലെ സാമാന്യ നിയമങ്ങൾക്ക് അതീതമായി, അദൃശ്യനായ ഒരു ഗന്ധർവ ശക്തിയുമായി നിന്റെ ആത്മാവ് നൂറ്റാണ്ടുകളായി ബന്ധിക്കപ്പെട്ടിരിക്കുന്നു. നിന്റെ ഈ വിശ്വസ്തനായ പടയാളി വെറുമൊരു സാധാരണ ഭടനാണെന്ന് കരുതണ്ട ; അവൻ ആ ഗന്ധർവ ലോകത്തിന്റെ മുന്നിരയിലെ ഏറ്റവും ശക്തനായ പോരാളിയാണ്!"
ഞാൻ കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഒന്നു പിന്നോട്ട് വെട്ടിവീണു. എന്റെ നിഴലായി, എന്റെ ജീവനായി എപ്പോഴും കൂടെയുണ്ടായിരുന്ന ഈ മനുഷ്യൻ ഗന്ധർവന്റെ പോരാളിയോ?!
ഞാൻ അമ്പരപ്പോടെ രുദ്രനെ നോക്കി.
അവന്റെ മുഖത്ത് യാതൊരു ഭാവമാറ്റവുമുണ്ടായിരുന്നില്ല, മറിച്ച് ഒരു ദൈവീകമായ ഗാംഭീര്യം ആ മുഖത്ത് തെളിഞ്ഞുനിന്നിരുന്നു.
അദ്ദേഹം തുടർന്നു:
"അതെ കുഞ്ഞേ ... നിന്റെ സംരക്ഷണത്തിനായി ആ ഗന്ധർവൻ നേരിട്ട് നിനക്ക് നൽകിയ സമ്മാനമാണ് ഈ പടയാളി. അതുകൊണ്ടാണ് ഏത് കൊടുംകാട്ടിലും ശത്രുക്കൾക്കിടയിലും അവൻ നിന്റെ നിഴലായി നിനക്ക് കാവൽ നിന്നത്. നിന്നെയും നിന്റെ വംശത്തെയും സംരക്ഷിക്കേണ്ടത് ആ ഗന്ധർവന്റെ കടമയാണ്.
💬 Comments
View all comments