0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]

Author : Mizmu-The copier Read All Parts 11.3K

അടച്ച് എന്തോ മന്ത്രിച്ചുകൊണ്ടിരുന്ന അദ്ദേഹം പെട്ടെന്ന് ഞങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈകൾ നീട്ടി അകത്തേക്ക് ക്ഷണിച്ചു:

ഞങ്ങൾ മൂന്നുപേരും അകത്തേക്കുനടന്നു

"വരൂ... കുഞ്ഞേ ... എനിക്കറിയാമായിരുന്നു, നിങ്ങൾ ഈ വഴി തന്നെ വരുമെന്ന്. ഭയപ്പെടേണ്ട, ഈ യാഗശാലയിലേക്ക് കടന്നുവരൂ!"

ഞങ്ങൾ രണ്ട് പേരും അമ്പരപ്പോടെ ഗുരുവിന്റെ  അരികിലേക്ക് കയറിചെന്നു.

പക്ഷെ രുദ്രന്റെ മുഖത്തു അമ്പരപ്പൊന്നുമില്ല .ഒരു ചെറിയ ഭയവും പിന്നെ അദ്ദേഹത്തോടെയുള്ള ആദരവും മാത്രം

ഞങ്ങൾ നിൽക്കുന്നത് അതിവിശാലമായൊരു മഹായാഗത്തിന് മുന്നിലാണ്. ആ അഗ്നികുണ്ഡത്തിൽ നിന്ന് ഉയർന്ന ജ്വാല ആ മുറി മുഴുവൻ പ്രകാശമാനമാക്കി.

ആ നിമിഷം, എന്റെ കൂടെയുണ്ടായിരുന്ന രുദ്ര ... ആ യാഗാഗ്നിക്ക് മുന്നിൽ വിറയാർന്ന കാൽമുട്ടുകൾ മണ്ണിൽ ഊന്നി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ തലതാഴ്ത്തി, വിതുമ്പിക്കൊണ്ട് ആ അദ്ദേഹത്തോട് പറഞ്ഞു:

"ഗുരുവേ... മാപ്പ് തരണം... അങ്ങയുടെ മുന്നിൽ തലകുനിക്കാനും ഈ പാദങ്ങളിൽ വീഴാനും മാത്രമുള്ള അർഹത എനിക്കില്ല. കൊട്ടാരത്തെ വിഴുങ്ങിയ ആ ശത്രുക്കളുടെ തീക്കാറ്റിൽ നിന്ന് നമ്മുടെ കുമാരനെയും ഈ കുമാരിയെയും മാത്രമേ എനിക്ക് ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ... എന്റെ കുമാരന്റെ പ്രാണനായ അച്ഛനെയും അമ്മയെയും... ആ മാതാപിതാക്കളെ രക്ഷിക്കാൻ ഈ പടയാളിയുടെ വാളിന് കഴിഞ്ഞില്ല... എന്നോട് ക്ഷമിക്കണം!"

ആ മഹായാഗശാലയിലെ ഹോമാഗ്നിയുടെ പ്രകാശത്തിൽ കണ്ണീരൊപ്പിയ ആ പടയാളിയെയും നോക്കി നിന്ന ഗുരു പതുക്കെ അടുത്തേക്ക് വന്നു .

അദ്ദേഹത്തിന്റെ മുഖത്ത് ദുഃഖത്തിന് പകരം അതീവ ഗൗരവവും ഒരു പ്രത്യേക ദിവ്യപ്രകാശവുമായിരുന്നു. അദ്ദേഹം വിറയാർന്ന കൈകളോടെ മുന്നോട്ട് വന്ന്, വിതുമ്പിക്കൊണ്ടിരുന്ന രുദ്രന്റെ തോളിൽ തൊട്ട് എഴുന്നേൽപ്പിച്ചു.

എന്നിട്ട് അവനോട് ഗാംഭീര്യമുള്ള ശബ്ദത്തിൽ

💬 Comments

View all comments