0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]

Author : Mizmu-The copier Read All Parts 11.6K

സമർപ്പിക്കപ്പെടുകയായിരുന്നു.

പെട്ടെന്ന് ഗുരു എന്നെ നോക്കി തിരിഞ്ഞു. കണ്ണുകളിൽ ഭയത്തിന് പകരം ഒരു പുതിയ യുദ്ധത്തിന്റെ ജ്വാലയായിരുന്നു. അദ്ദേഹം  എന്റെ നേരെ വിരൽ ചൂണ്ടി ഉറക്കെ വിളിച്ചു പറഞ്ഞു:

"കുഞ്ഞേ ... സമയമായി! ദാ, ഗന്ധർവൻ നേരിട്ട് പ്രത്യക്ഷപ്പെടാൻ പോകുന്നു! നിന്റെ ആത്മാവിലേക്ക് ആ ദിവ്യശക്തി ആവാഹിക്കാൻ തയ്യാറായി നിൽക്കൂ!"

ആ ദിവ്യാഗ്നിക്കു മുന്നിൽ പെട്ടെന്ന് കൂപ്പു കൈകളോടെ ഒരു സുന്ദരനായ യുവാവ് പ്രത്യക്ഷപ്പെട്ടു

''ഗന്ധർവ്വൻ'' എന്റെ മനസ്സുരുവിട്ടു

ഗന്ധർവന് ചുറ്റും ഒരു ദിവ്യ പ്രഭ ഞാൻ കണ്ടു

അത് കണ്ടതും ഗുരു സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ട് ഗന്ധർവനെ വരവേറ്റു

അതോടെ രുദ്രൻ കൂപ്പു കൈകളോടെ ഗന്ധർവന് മുന്നിൽ മുട്ടുകുത്തി

ഗന്ധർവ്വൻ എന്റെ നേരെ തിരിഞ്ഞു പുഞ്ചിരിയോടെ പറഞ്ഞു

''ഈ ഭൂമിയിലെ എന്റെ കൂട്ടുകാരാ ...നാം നിന്നിലേക്ക് എന്റെ ശക്തിയെ പകർത്തുകയാണ്

ഇപ്പോൾ തങ്കളുടെ ശരീരം അതിനു തയ്യാറാണ് ...

ഒരുങ്ങിക്കോളൂ ...''

ഗന്ധർവ്വൻ ആ വാക്ക് പറഞ്ഞ നിമിഷം, അന്തരീക്ഷം ശക്തമായി പ്രകമ്പനം കൊണ്ടു. യാഗാഗ്നി ആളിക്കത്തി അതിന്റെ ജ്വാല ആകാശത്തോളം ഉയർന്നു. ആ പെരുംതീയിൽ നിന്ന് എന്റെ ശരീരത്തിലേക്ക്—ഓരോ ഞരമ്പുകളിലേക്കും, രക്തധമനികളിലേക്കും—പറഞ്ഞുതീർക്കാനാവാത്ത ഒരു അതിമാനുഷിക ശക്തി ഇരച്ചുകയറി. എന്റെ ശരീരം വിറച്ചുപോയി; വർഷങ്ങളുടെ ക്ഷീണവും വിരഹവും തോൽവിയുടെ വേദനയുമെല്ലാം ആ പ്രകാശത്തിൽ നിമിഷനേരംകൊണ്ട് എരിഞ്ഞടങ്ങി. എനിക്ക് ചുറ്റും അദൃശ്യമായൊരു ഗന്ധർവ കവചം രൂപപ്പെടുന്നത് ഞാൻ അറിഞ്ഞു.

അതേസമയം, ആ ആളിപ്പടരുന്ന യാഗാഗ്നിയുടെ നടുവിൽ നിന്ന്, ആകാശത്തെ കീറിമുറിച്ചുകൊണ്ട് ഒരു മിന്നൽപ്പിണർ പോലെ തീവ്രമായ വെളിച്ചമുള്ള ഒരു വാൾ പതുക്കെ ഉയർന്നു വന്നു! ആ വാളിന്റെ

💬 Comments

View all comments