0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]

Author : Mizmu-The copier Read All Parts 11.8K

മൂർച്ചയിൽ നിന്ന് മിന്നലുകൾ ചിതറുന്നുണ്ടായിരുന്നു.

ഞാനാ യാഗക്നിക്ക് മുന്നിലേക്ക് നിന്നു

ഗന്ധർവ്വൻ ആ വാൾ കൈയിലെടുത്ത്, അതിശയത്താൽ വിറച്ചുനിന്ന എന്റെ നേരെ നീട്ടിപ്പിടിച്ചു കൊണ്ട് ഗാംഭീര്യത്തോടെ പറഞ്ഞു:

"ഇതാണ്... ഇതാണെന്റെ സമ്മാനം, കൂട്ടുകാരാ ! ശത്രുക്കളുടെ രക്തം കുടിക്കാൻ വിധിക്കപ്പെട്ട ദിവ്യവാൾ! ഇത് കൈയിലെടുക്കൂ... ഇനി നിന്നെ തടയാൻ ഈ ഭൂമിയിൽ ഒരു ശക്തിക്കുമില്ല!"

ഞാൻ കണ്ണുകളടച്ചു ആ വാൾ എന്റെ കയ്യിലേക്ക് വാങ്ങി ...

പതിയെ കണ്ണ് തുറന്നു

എനിക്ക് മുന്നിൽ എരിയുന്ന തീ ... അതിനു പിറകിലായി വാഗയും ...രുദ്രനും

ഗന്ധർവനെ കാണുന്നില്ല

രുദ്രന്റെ മുഖത്ത് ആ പഴയ ഗാംഭീര്യം അല്പം കൂടെ ഉയർന്നിരിക്കുന്നു

കയ്യിൽ ഊരിപ്പിടിച്ച വാൾ ...അതിൽ മിന്നൽ പിണറുകൾ രൂപം കൊണ്ടിരിക്കുന്നു

എന്റെ സർവ്വ ശരീരത്തിലും ഒരു പുതിയ പ്രപഞ്ചത്തിന്റെ ശക്തി ആവാഹിക്കപ്പെട്ടു. എന്റെ പ്രാണപ്രിയയും കുഞ്ഞും സുരക്ഷിതമായിരിക്കുന്ന ആ യാഗശാലയിൽ നിന്ന്, നഷ്ടപ്പെട്ട കൊട്ടാരവും സിംഹാസനവും ശത്രുക്കളുടെ ചതിയിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള രക്തരൂക്ഷിതമായ ആ യാത്രയ്ക്ക് ഞാൻ എന്റെ വാളൂരിപ്പിടിച്ച് ഇറങ്ങുകയായിരുന്നു.

ശത്രുക്കളുടെ രക്തം കുടിക്കാൻ വെമ്പുന്ന ആ മിന്നൽവാളും കൈയേന്തി ഞാൻ പുറത്തേക്ക് തിരിഞ്ഞ ആ നിമിഷം, എന്റെ പ്രാണപ്രിയയുടെ മുഖത്ത് ഭയവും ആകാംശയും ഒരുപോലെ അലയടിച്ചു. പ്രസവിച്ച് അധികം വൈകാതെ, തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ആ പാവം പെൺകുട്ടിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. അവൾ എന്നെ നോക്കി വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു:

"വ്യോമാ ... ഒറ്റയ്ക്ക്... ആ ശത്രുസേനയുടെ നടുവിലേക്ക് എങ്ങനെയാണ് അങ്ങ് പോകുന്നത്? എന്റെ നെഞ്ച് പിടയുന്നു... അങ്ങേക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ

💬 Comments

View all comments