Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]
എനിക്ക് ഈ ലോകത്ത് ആരാണ് കൂട്ട്?
അവളുടെ ആ വാക്കുകളിലെ വിറയലും ഭയവും കണ്ട് എന്റെ കാൽപെരുമാറ്റം അവിടെ നിന്നുപോയി. ഞാൻ വേഗത്തിൽ അവളുടെ അരികിലേക്ക് ചെന്നിരുന്ന്, അവളുടെ വിറയ്ക്കുന്ന കൈകൾ എന്റെ കൈകളിൽ എടുത്തുപിടിച്ചു.
അപ്പോഴേക്കും അവിടെയെത്തിയ ഗുരു ശാന്തമായ പുഞ്ചിരിയോടെ അവളുടെ തോളിൽ തൊട്ട് ആശ്വസിപ്പിച്ചു പറഞ്ഞു:
"മകളേ, നീ ഭയപ്പെടേണ്ടതില്ല. ഗന്ധർവന്റെ ദിവ്യശക്തി ഇപ്പോൾ ഇദ്ദേഹത്തിന്റെ ശരീരത്തിൽ ആവാഹിക്കപ്പെട്ടിട്ടുണ്ട്. ഈ ഭൂമിയിലെ ഒരു ആയുധത്തിനും ഇനി ഇദ്ദേഹത്തെ സ്പർശിക്കാൻ കഴിയില്ല. ഇദ്ദേഹത്തിന് യാതൊരു ആപത്തും സംഭവിക്കില്ല; ഈ വിജയം ഉറപ്പാണ്. ധൈര്യമായിരിക്കൂ!"
ഗുരുവിന്റെ ആ ഉറപ്പുള്ള വാക്കുകൾ കേട്ടപ്പോൾ അവളുടെ മുഖത്തെ പരിഭ്രാന്തി അല്പം ശമിച്ചു. എങ്കിലും വിരഹത്തിന്റെയും ആശങ്കയുടെയും നിഴലുകൾ ആ കണ്ണുകളിൽ ബാക്കിയുണ്ടായിരുന്നു. ഞാൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് ആശ്വസിപ്പിച്ച്, വാളൂരിപ്പിടിച്ച് ആ യാഗശാലയുടെ പടിയിറങ്ങി പുറത്തേക്ക് നടന്നു.
പുറത്തിറങ്ങിയ ഞാൻ അമ്പരന്നുപോയി. ആ ഒഴിഞ്ഞ കിടന്ന വലിയ പു മൈതാനിയിൽ എനിക്ക് പിന്നാലെ എന്റെ വിശ്വസ്തനായ രുദ്ര മാത്രമാണ് ഉണ്ടായിരുന്നത്. വേറെയൊരു സൈന്യമോ പടയാളികളോ അവിടെയുണ്ടായിരുന്നില്ല.
ഞാൻ ആ രുദ്രന്റെ നേരെ തിരിഞ്ഞ് സംശയത്തോടെ ചോദിച്ചു:
"രുദ്ര ... നമ്മൾ മാത്രമാണോ? രാജ്യവും കൊട്ടാരവും ശത്രുക്കളുടെ പിടിയിലാണ്. ഈ രണ്ട് പേർ മാത്രം വെച്ച് ആ വലിയ സേനയെ എങ്ങനെ നേരിടും?"
അതിന് മറുപടിയായി രുദ്രന്റെ മുഖത്ത് ഒരു ഭയവും ഉണ്ടായിരുന്നില്ല, മറിച്ച് ഒരു പടയാളിയുടെ ഗാംഭീര്യമുള്ള പുഞ്ചിരിയാണ് അവിടെ തെളിഞ്ഞത്. അവൻ തന്റെ വാളെടുത്ത് ഉറപ്പിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു:
"വ്യോമാ ... പുറമെ കാണുന്ന പടയാളികളുടെ
💬 Comments
View all comments