Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]
ആ നിമിഷം, കഴിഞ്ഞകാലത്തെ എല്ലാ ഇരുണ്ട രാത്രികളുടെയും വേദനകളെയും മായ്ച്ചുകളയുന്നതായിരുന്നു.
പെട്ടെന്ന് താഴെ കൊട്ടാരത്തിന്റെ പ്രധാന കവാടത്തിലൂടെ വലിയൊരു കാറ്റ് വീശിയടിക്കുന്ന ശബ്ദം കേട്ടു. ഞങ്ങൾ മൂവരും അമ്പരപ്പോടെ മട്ടുപ്പാവിന്റെ കൈവരിയിലൂടെ താഴേക്ക് നോക്കി.
കൊട്ടാരത്തിന്റെ പടിവാതിൽ കടന്ന് അകത്തേക്ക് വരുന്നത് മറ്റാരും ആയിരുന്നില്ല—!
''വാഗ '' എന്റെ നാവ് മന്ത്രിച്ചു
അദ്ദേഹത്തിന്റെ ഒപ്പം, വായുവിനെപ്പോലെ നിശബ്ദനും എന്നാൽ അതിമാനുഷികമായ ഗാംഭീര്യവുമുള്ള മറ്റൊരു യോദ്ധാവ് കൂടി ഉണ്ടായിരുന്നു. സാധാരണ മനുഷ്യരുടെ ശരീരപ്രകൃതിയല്ല ആ ഭടന്; ഗന്ധർവലോകത്തിന്റെ തേജസ്സും കാവൽഭടന്റെ രൗദ്രഭാവവും ആ മുഖത്ത് ജ്വലിച്ചുനിൽക്കുന്നുണ്ടായിരുന്നു.

ആ കാഴ്ച കണ്ടതും എന്റെ ഉള്ളിൽ എന്തെന്നില്ലാത്തൊരു ജാഗ്രതയും ആദരവും ഉണർന്നു. ഞാൻ വേഗത്തിൽ താഴേക്ക് നടന്നുചെന്നു. ഗുരുവിന്റെയും കൂടെയുള്ള ദിവ്യയോദ്ധാവിന്റെയും മുന്നിൽ ഞാൻ ആദരവോടെ നിന്നു.

ഞങ്ങളുടെ അടുത്തേക്ക് പുഞ്ചിരിയോടെ നടന്നുവന്ന ആ ഗുരു, തന്റെ നീണ്ട താടി തലോടിക്കൊണ്ട് ഗാംഭീര്യവും സ്നേഹവും നിറഞ്ഞ ശബ്ദത്തിൽ സംസാരിച്ചുതുടങ്ങി:
"കുഞ്ഞേ ... ഇത്രയും കാലം അങ്ങയുടെ ജീവന് നിഴലായി നിന്ന പടയാളിയുടെ നിയോഗം പോലെ . ഇനി ഈ രാജ്യത്തിന്റെ പുതിയ അവകാശിയായ, നമ്മുടെ ചെറിയ രാജകുമാരന്റെ സംരക്ഷണവും ഏറ്റെടുക്കാൻ ഗന്ധർവലോകത്തുനിന്നും സാക്ഷാൽ ഗന്ധർവരാജൻ അയച്ച നേരിട്ടുള്ള പടയാളിയാണ് ഇയാൾ! ഇനി ഈ കുഞ്ഞിന്റെ ഒരു രോമത്തിൽ പോലും സ്പർശിക്കാൻ ഈ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല."
ഗുരുവിന്റെ ആ വാക്കുകൾ കേട്ട ആ നിമിഷം, എന്റെ ഹൃദയം അഭിമാനത്താൽ നിറഞ്ഞുതുളുമ്പി. എന്റെ മകനെ നോക്കിക്കൊണ്ട് ആ ദിവ്യയോദ്ധാവ് ഒരു മുട്ടുകുത്തി ആദരവോടെ വാളുവെച്ചു വണങ്ങി. പ്രകൃതി പോലും ആ നിമിഷത്തിന്
💬 Comments
View all comments