Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]
ആകാംക്ഷയും ഇരട്ടിച്ചുകൊണ്ടിരുന്നു. ആ രാജ്യത്തെ ചുമതലകളെല്ലാം എത്രയും പെട്ടെന്ന് തീർത്ത്, എന്റെ പ്രാണന്റെ അരികിലേക്ക് പറന്നെത്താൻ കഴിയുന്ന ആ നിമിഷത്തിനായി ഞാൻ മനസ്സുകൊണ്ട് വെമ്പൽകൊണ്ടിരുന്നു. അങ്ങനെ സകല പ്രതിസന്ധികളെയും അതിജീവിച്ച്, ആ നീണ്ട ദിവസങ്ങൾക്കൊടുവിൽ ഞാൻ എന്റെ രാജ്യത്തിന്റെ പടിവാതിൽക്കലേക്ക് കുതിരയെ പായിച്ചത് വല്ലാത്തൊരു ആത്മവേദനയോടെയും അതിലേറെയായൊരു പ്രണയത്താലുമായിരുന്നു.
.
ഒടുവിൽ എന്റെ രാജ്യത്തിന്റെ പടിവാതിൽക്കൽ തിരിച്ചെത്തി. കുതിരയുടെ വേഗത കുറയ്ക്കാൻ പോലും കാത്തുനിൽക്കാതെ, ഞാൻ നേരെ കൊട്ടാരത്തിലേക്ക് കുതിരയെ പായിച്ചു.
അന്തഃപുരത്തിന്റെ കവാടത്തിൽ കുതിരയെ നിർത്തി താഴേക്ക് ചാിയിറങ്ങി ഞാൻ വായുവിനെ വെല്ലുന്ന വേഗതയിൽ എന്റെ പ്രാണപ്രിയയുടെ മുറി ലക്ഷ്യമാക്കി ഓടിക്കയറി. മാസങ്ങളുടെ അകൽച്ചയ്ക്ക് വിരാമമിട്ട്, അവളെ ഒന്ന് കാണാനുള്ള വെമ്പലോടെ ഞാൻ ആ വാതിൽ തുറന്നു.
.
എന്നാൽ, അകത്തേക്ക് കയറിയ ആ നിമിഷം എന്റെ നെഞ്ചിടിപ്പ് നിലച്ചുപോയി.
.
.
കട്ടിലിന്റെ ഒരു കോണിൽ, കണ്ണുകൾ അല്പം കലങ്ങി, മുഖത്ത് വല്ലാത്തൊരു ഭാരവും സങ്കടവും തളംകെട്ടിനിൽക്കുന്ന ഭാവത്തിലാണ് അവൾ ഇരുന്നത്.
ദിവസങ്ങളോളം എന്നെപ്പിരിഞ്ഞിരുന്നതിന്റെ വേദന കൊണ്ടാണോ അതോ മറ്റെന്തെങ്കിലും അസ്വസ്ഥത കൊണ്ടാണോ അവളുടെ ആ കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നത്?
ആ കാഴ്ച കണ്ട എന്റെ നെഞ്ചുപൊട്ടിപ്പോയി. ഞാൻ ധൃതിയിൽ അവളുടെ അരികിലേക്ക് ഓടിച്ചെന്ന് കാൽക്കൽ മുട്ടുകുത്തിയിരുന്ന്, വിറയാർന്ന കൈകൾകൊണ്ട് ആ മുഖം കോരിയെടുത്തു.
.
.
"പ്രിയേ... എന്താണ് നിനക്ക് പറ്റിയത്? ഇത്രയും ദിവസമായിട്ടും എന്റെ വിരഹം നിന്നെ ഇത്രയധികം തളർത്തിയോ? എന്തിനാണ് നിന്റെ ഈ കണ്ണുകൾ ഇത്രയധികം കലങ്ങിയിരിക്കുന്നത്? എന്നോട് പറയൂ, എന്റെ നെഞ്ചുരുകുന്നു..."
എന്റെ ശബ്ദം ആശങ്കയാൽ വിറയ്ക്കുന്നുണ്ടായിരുന്നു.
എന്റെ പരിഭ്രാന്തിയും
💬 Comments
View all comments