Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]
ആധിയും കണ്ട ആ നിമിഷം, അവളുടെ വിറയാർന്ന ചുണ്ടുകളിൽ ഒരു ചെറിയ മന്ദഹാസം വിരിഞ്ഞു. ആ കണ്ണുകളിലെ സങ്കടം മാറി അവിടെ ഒരു പുതിയ പ്രകാശവും വികൃതി നിറഞ്ഞ ഒരു നാണവും തിളങ്ങി. അവൾ എന്റെ കയ്യിൽ സ്വന്തം കൈകൾ ചേർത്തുപിടിച്ചു, പതുക്കെ എന്റെ വിരലുകൾ എടുത്ത് അവളുടെ വയറിനോട് ചേർത്തു വെച്ചുകൊണ്ട് താഴ്ന്ന ശബ്ദത്തിൽ മന്ത്രിച്ചു:
.
"ഒന്നുമില്ല വ്യോമാ ... കരഞ്ഞത് സങ്കടം കൊണ്ടല്ല... സന്തോഷം സഹിക്കാൻ വയ്യാതെ കണ്ണുനീർ വന്നുപോയതാണ്..."
ഞാൻ അമ്പരപ്പോടെയും അതിലുപരി ഭയത്തോടെയും അവളെ നോക്കി. "സന്തോഷമോ? പിന്നെ എന്താണ് ഈ മുഖത്തെ വിഷമം?"
അവൾ ലജ്ജയോടെ തല താഴ്ത്തി, എന്റെ കാതോരം ആ വലിയ വിശേഷം മന്ത്രിച്ചു:
"ഇനി അധികകാലം നമ്മൾ രണ്ടുപേർ മാത്രമായിരിക്കില്ല പ്രഭു... താങ്കളുടെയും എന്റെയും പ്രണയത്തിന്റെ അടയാളമായി, ഈ കൊട്ടാരത്തിലേക്ക് ഒരു കുഞ്ഞു അതിഥി കൂടി വരാൻ പോകുന്നു... ഞാൻ ഒരമ്മയാകാൻ പോകുന്നു! താങ്കൾ ഒരു അച്ഛനാകാൻ പോകുന്നു!"
.
ആ വാക്കുകൾ എന്റെ കാതുകളിൽ വന്നുപതിച്ച ആ നിമിഷം, സകല ലോകവും നിശ്ചലമായിപ്പോയതുപോലെ എനിക്ക് തോന്നി. മാസങ്ങളായി എന്നെ വേട്ടയാടിയ ആ യാത്രയുടെയും വിരഹത്തിന്റെയും എല്ലാ ക്ഷീണവും ഒരു നിമിഷംകൊണ്ട് മാഞ്ഞുപോയി. എന്റെ കണ്ണുകൾ അറിയാതെ ആനന്ദാശ്രുക്കളാൽ നിറഞ്ഞുതുളുമ്പി. തെരുവിന്റെ പരുക്കൻ വഴികളിൽ നിന്ന് ഈ കൊട്ടാരത്തിന്റെ ഉച്ചിയിലേക്ക് വിധി കൂട്ടിക്കൊണ്ടുവന്ന എന്റെ പ്രാണൻ, ഇന്ന് എന്നെ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനാക്കി മാറ്റിയിരിക്കുന്നു!
ഞാൻ സന്തോഷാധിരേകത്താൽ അവളേയും വാരിപ്പുണർന്ന് ആ മുറിയിലിരുന്ന് പൊട്ടിക്കരഞ്ഞുപോയി. എന്റെ പ്രാണന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് ആ
💬 Comments
View all comments