0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]

Author : Mizmu-The copier Read All Parts 9.4K

സന്തോഷം ഞങ്ങൾ പരസ്പരം പങ്കുവെച്ചു.

ഞാൻ എന്റെ പ്രാണപ്രിയയുടെ മുറിയിൽ നിന്ന് സന്തോഷത്തിന്റെ കണ്ണീരോടെ പുറത്തേക്ക് വരുമ്പോൾ, പടിവാതിൽക്കൽ തന്നെ എന്റെ അച്ഛനും അമ്മയും ഉത്കണ്ഠയോടെ നിൽപ്പുണ്ടായിരുന്നു. അയൽരാജ്യത്തെ യാത്ര കഴിഞ്ഞ് മകൻ തിരിച്ചെത്തിയപ്പോൾ എന്താണ് അന്തഃപുരത്തിൽ സംഭവിച്ചതെന്നറിയാനുള്ള ആകാംക്ഷയോടെ നിന്ന അവരുടെ മുഖത്തേക്ക് ഞാൻ ആ വലിയ വിശേഷം പുഞ്ചിരിയോടെ സമ്മാനിച്ചു.

.

"അച്ഛാ... അമ്മേ..." എന്റെ തൊണ്ട ഇടറി. "നിങ്ങൾ മുത്തച്ഛനും അമ്മൂമ്മയുമാകാൻ പോകുന്നു... നമ്മുടെ വംശത്തിന്റെ അടുത്ത തലമുറ ഈ കൊട്ടാരത്തിലേക്ക് പിറവിയെടുക്കാൻ പോവുകയാണ്!"

ആ വാക്കുകൾ കേട്ട ആ നിമിഷം, അച്ഛന്റെ ഗാംഭീര്യമുള്ള മുഖത്ത് വിരിഞ്ഞ ആനന്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. വർഷങ്ങളായി രാജ്യത്തിന്റെ ഭാരവും ഉത്തരവാദിത്തങ്ങളും മാത്രം ചുമന്നുനടന്ന ആ പിതാവിന്റെ കണ്ണുകൾ ആദ്യമായി സന്തോഷത്താൽ നിറഞ്ഞുതുളുമ്പി. അമ്മയോടടുത്തേക്ക് ചെന്ന് അവരെ വാരിപ്പുണർന്ന് കണ്ണീരോടെ ആ സന്തോഷം പങ്കുവെച്ചപ്പോൾ, കൊട്ടാരത്തിലെ പരിചാരകരും ഭടന്മാരും ആ കാഴ്ച കണ്ട് കൈകൂപ്പി നിന്നു.

പെട്ടെന്ന് ആ വാർത്ത കൊട്ടാരത്തിന്റെ വരാന്തകളിലൂടെയും സേവകരുടെ ഇടയിലേക്കും പടർന്നു.

"നമ്മുടെ ഇളവരശന് കുഞ്ഞു പിറക്കാൻ പോകുന്നു! കൊട്ടാരത്തിലേക്ക് പുതിയൊരു അനന്തരാവകാശിയേറുന്നു!"—

ആ വാക്കുകൾ അന്തരീക്ഷത്തിൽ മുഴങ്ങിയപ്പോൾ കൊട്ടാരം ഇളകിമറിഞ്ഞു. പാവപ്പെട്ട തെരുവിന്റെ മണ്ണിൽ നിന്ന് ഈ കൊട്ടാരത്തിന്റെ നെറുകയിലേക്ക് വിധി കൂട്ടിക്കൊണ്ടുവന്ന ആ പ്രാണപ്രിയ ഇന്ന് ആ രാജ്യത്തിന്റെ സർവ്വതും കീഴടക്കിയ മഹാറാണിയായി മാറി കഴിഞ്ഞിരുന്നു. കൊട്ടാരത്തിന്റെ പൂമുഖങ്ങളിൽ മധുരപലഹാരങ്ങൾ പങ്കുവെക്കപ്പെട്ടു. സംഗീതത്തിന്റെയും ആഹ്ളാദത്തിന്റെയും അലയൊലികൾ കൊണ്ട് ആ രാജ്യം മുഴുവൻ പുതിയൊരു ഉത്സവലഹരിയിലേക്ക് ആറാടി

.

.

കൊട്ടാരത്തിലാകെ ആ സന്തോഷവാർത്ത പടർന്നുകയറിയ ആ നിമിഷം, എന്റെ

💬 Comments

View all comments