Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]
കണ്ണുകൾ തിരഞ്ഞത് മറ്റൊരു മുഖമായിരുന്നു—എന്റെ വാളും ജീവിതവും കാക്കുന്ന, ഈ കൊട്ടാരത്തിന്റെ ഇരുണ്ട ഇടനാഴികളിൽ എന്നെ നിഴൽപോലെ പിന്തുടരുന്ന ആ വിശ്വസ്തനായ യോദ്ധാവിനെ... എന്റെ രുദ്ര ...അവൻ എവിടെ ...എന്റെ നിഴലായി നടക്കാറുള്ള അവൻ ഇത്രയും വലിയ സന്തോവർത്ത അറിഞ്ഞില്ലേ ?
കണ്ണ് കൊണ്ട് ചുറ്റും ഒന്ന് പരതി നോക്കിയ ഞാൻ കണ്ടു .
.
കാവൽ ഭടന്മാരുടെയും സേവകരുടെയും ഇടയിലൂടെ ശാന്തനായി നടന്നുപോകുന്നത്. അവന്റെ കണ്ണുകളിൽ അപ്പോഴും ഒരു പടയാളിയുടെ ജാഗ്രതയും ഗാംഭീര്യവും മാത്രമാണുണ്ടായിരുന്നത്.
ഞാൻ വേഗത്തിൽ അവന്റെ അരികിലേക്ക് ചെന്നു. എന്റെ മുഖത്തെ തിളക്കം കണ്ട രുദ്ര പെട്ടെന്ന് മുട്ടുകുത്തി ആദരവോടെ തലകുനിച്ച് വണങ്ങി.
.
"വ്യോമാ ... അന്തഃപുരമാകെ പുതിയൊരു ആഘോഷത്തിന്റെ ആവേശത്തിലാണല്ലോ? എന്താണ് ഇത്രയും വലിയൊരു സന്തോഷം?" അവന്റെ ശബ്ദത്തിൽ ആ ഗാംഭീര്യത്തിനൊപ്പം പതിവില്ലാത്തൊരു ആകാംശ നിഴലിച്ചു.
ഞാൻ അവന്റെ തോളിൽ കൈവെച്ചു, പുഞ്ചിരിയോടെ മന്ത്രിച്ചു:
"നിന്റെ യുവരാജാവിന് ഒരു കുഞ്ഞു പിറക്കാൻ പോകുന്നു രുദ്രാ .... നീ അമ്മാവനാകാൻ പോകുന്നു... നമ്മുടെ വംശത്തിന്റെ അനന്തരാവകാശി ഈ കൊട്ടാരത്തിലേക്ക് വരികയാണ്!"
ആ വാർത്ത കേട്ട ആ നിമിഷം, അവന്റെ മുഖം പ്രകാശിച്ചു. കല്ലുപോലെയുറച്ച ആ ചുണ്ടുകൾ വലിഞ്ഞ്, അപൂർവ്വമായി മാത്രം വിരിയുന്ന ആ ഹൃദ്യമായ പുഞ്ചിരി അവിടെ തെളിഞ്ഞു വന്നു. അവന്റെ കണ്ണുകൾ സന്തോഷത്താൽ ചെറുതായി തിളങ്ങി.
അവൻ വേഗത്തിൽ എഴുന്നേറ്റ് എന്റെ കൈകളിൽ മുറുകെപ്പിടിച്ചു. ആ പരുക്കൻ വിരലുകളുടെ വിറയലിൽ അവൻ അനുഭവിച്ച ആനന്ദം വ്യക്തമായിരുന്നു.
.
"വ്യോമാ ..." അവന്റെ തൊണ്ട ഇടറി. "എന്റെ ജീവൻ ഈ രാജ്യത്തിനും
💬 Comments
View all comments