Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]
മുഖത്തെ തിളക്കം കണ്ട രുദ്ര പെട്ടെന്ന് മുട്ടുകുത്തി ആദരവോടെ തലകുനിച്ച് വണങ്ങി.
"വ്യോമാ ... അന്തഃപുരമാകെ പുതിയൊരു ആഘോഷത്തിന്റെ ആവേശത്തിലാണല്ലോ? എന്താണ് ഇത്രയും വലിയൊരു സന്തോഷം?"
അവന്റെ ശബ്ദത്തിൽ ആ ഗാംഭീര്യത്തിനൊപ്പം പതിവില്ലാത്തൊരു ആകാംശ നിഴലിച്ചു.
ഞാൻ അവന്റെ തോളിൽ കൈവെച്ചു, പുഞ്ചിരിയോടെ മന്ത്രിച്ചു:
"നിന്റെ യുവരാജാവിന് ഒരു കുഞ്ഞു പിറക്കാൻ പോകുന്നു രുദ്രാ .... നീ അമ്മാവനാകാൻ പോകുന്നു... നമ്മുടെ വംശത്തിന്റെ അനന്തരാവകാശി ഈ കൊട്ടാരത്തിലേക്ക് വരികയാണ്!"
ആ വാർത്ത കേട്ട ആ നിമിഷം, അവന്റെ മുഖം പ്രകാശിച്ചു. കല്ലുപോലെയുറച്ച ആ ചുണ്ടുകൾ വലിഞ്ഞ്, അപൂർവ്വമായി മാത്രം വിരിയുന്ന ആ ഹൃദ്യമായ പുഞ്ചിരി അവിടെ തെളിഞ്ഞു വന്നു. അവന്റെ കണ്ണുകൾ സന്തോഷത്താൽ ചെറുതായി തിളങ്ങി.
അവൻ വേഗത്തിൽ എഴുന്നേറ്റ് എന്റെ കൈകളിൽ മുറുകെപ്പിടിച്ചു. ആ പരുക്കൻ വിരലുകളുടെ വിറയലിൽ അവൻ അനുഭവിച്ച ആനന്ദം വ്യക്തമായിരുന്നു.
"വ്യോമാ ..." അവന്റെ തൊണ്ട ഇടറി. "എന്റെ ജീവൻ ഈ രാജ്യത്തിനും അങ്ങേക്കും വേണ്ടി മാറ്റിവെച്ചവനാണ് ഞാൻ. അങ്ങയുടെ വംശം വളരുന്നത് കാണുന്നതിനേക്കാൾ വലിയൊരു സൗഭാഗ്യം ഈ പടയാളിയുടെ ജീവിതത്തിൽ വേറെയില്ല... നമ്മുടെ ഇളവരശൻ അല്ലെങ്കിൽ ഇളകുമാരി ഈ കൊട്ടാരത്തിലേക്ക് വരുന്നത് കാണാൻ ഈ കാവൽക്കാരന്റെ ആയുസ്സും കൂട്ടുണ്ടാകും!"
.
അവന്റെ ആ വാക്കുകളിലെ ആത്മാർത്ഥതയും സ്നേഹവും കണ്ട എന്റെ നെഞ്ച് നിറഞ്ഞുവന്നു. യുദ്ധഭൂമിയിലും കൊട്ടാരത്തിന്റെ കാവൽപ്പുരകളിലും എപ്പോഴും എന്റെ നിഴലായി നടക്കുന്ന ആ മനുഷ്യൻ, ഇന്ന് എന്റെ സ്വന്തം കുടുംബത്തിലെ ഒരാളെപ്പോലെ ആ സന്തോഷത്തിൽ അലിഞ്ഞുചേർന്നു. രാജാവിനും ഞങ്ങൾക്കും വേണ്ടി മാത്രം പുഞ്ചിരിക്കാനറിയാവുന്ന ആ പടയാളിയുടെ വിശ്വസ്തത ആ
💬 Comments
View all comments