Chapter Title : ഭ്രമം [കബനീനാഥ്]
നോക്കിയാണ് അവളത് ചോദിച്ചത്..
“” ഞാൻ മോളോട് നുണ പറഞ്ഞിട്ടില്ലല്ലോ……. “
ദീപക് മറു ചോദ്യമെറിഞ്ഞു…
“” ഇതുവരെ ഇല്ല… ബട്ട്… …. “
ചായക്കപ്പ് അവൾ വെറുതെ വയറിനു മീതെ ഉരുട്ടിക്കൊണ്ടിരുന്നു……
“” ഇന്ന് പറഞ്ഞാലോ…….?””
“” ഇന്നെന്നല്ല…… മോളോട് ഞാൻ ഒരിക്കലും നുണ പറയില്ല…… അതിന്റെ ആവശ്യമെന്താ… …. ?
ദീപക് ചിരിച്ചു തുടങ്ങി…
“ ചോദിക്കട്ടെ….....?””
അവളുടെ മുഖത്തും ഒരു ചെറിയ ചിരി പരന്നു…
“” ധൈര്യമായി ചോദിക്കെടോ……....””
ദീപക് അവൾക്ക് ധൈര്യം കൊടുത്തു……
“” ചോദിക്കും………. “
തിളക്കമേറിത്തുടങ്ങിയ ചിരിയോടെ അവൾ അയാളിലേക്കടുത്തു……
“” ഉം………. “
“” എനിക്കൊരു അനിയനോ അനിയത്തിയോ ഇല്ലാതായതെന്താ ദീപൂസേ………. “
ദീപകിന്റെ മുഖം ഒരു നിമിഷം വിളറിപ്പോയി…
ഹൃദയം ഒന്നു പ്രകമ്പനം കൊണ്ടത് അയാളറിഞ്ഞു…
പക്ഷേ, നിമിഷാർദ്ധം കൊണ്ട് എടുത്തണിഞ്ഞ ചിരിയുമായി അയാൾ സാഹചര്യത്തെ ലഘൂകരിച്ചു……
ചിരി, പൊട്ടിച്ചിരിയായിത്തുടങ്ങിയതും തനൂജ അയാളുടെ കൈത്തണ്ടയിൽ ഒരു പിച്ചു കൊടുത്തു…
“” ചോദിച്ചതിന് ഉത്തരം പറ… …. “
“” നീ പോയി അമ്മയോട് ചോദിക്ക്……. “
“” ഞാൻ ദീപൂസിനോടാ ചോദിച്ചത്… എന്നോട് നുണ പറയില്ലെന്ന് സത്യം ചെയ്തതാ…......””
അവളുടെ മുഖഭാവവും സംസാരവും മാറിയത് പെട്ടെന്നായിരുന്നു……
ഏകാന്തത……
മൂന്നോ നാലോ ദിവസങ്ങൾക്കൊണ്ട് വിരസതയും ഏകാന്തതയും ഒരേ പോലെ നേരിടേണ്ടി വന്നപ്പോൾ മകളിൽ ഉണ്ടായ ചോദ്യമാണത്……
ചോദ്യം ന്യായവുമാണ്…
തലമുറകൾ മാറുന്നു…
തനിക്കോ തനിക്കു മുൻപുള്ള തലമുറകൾക്കോ ചോദിക്കാൻ പറ്റാതിരുന്ന ചോദ്യം…
ജനറേഷൻ ഇംപാക്ട്…… !
പുറമേ ചിരി അസ്തമിച്ചിരുന്നില്ല ,എങ്കിലും ദീപകിന്റെ മനസ്സ് ചിന്തകളിലായിരുന്നു…
മറുപടി
💬 Comments
View all comments