Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]
അവളുമായി ചാറ്റാറുണ്ടായിരുന്നു ,എന്തോ ഒരുതരം മരവിപ്പ് മനസ്സിൽ , അവളെന്നോട് ഒന്നും പറഞ്ഞില്ലല്ലോ ഇനി
പറയാൻ പറ്റാത്ത വല്ല കാര്യവും ആയിരിക്കും ,എന്നൊക്കെ ചിന്തിച്ചു കൂട്ടിയ സമയം, പിന്നെ കേട്ടത് അവൾ പോയത് ഒരു രണ്ടാം കെട്ടുകാരന്റെ കൂടെയാണെന്ന് .പിന്നെ എന്തോ, അവൾ ഒളിച്ചോടിയത്തിനല്ല എന്തോ എവിടെയോ പ്രിയപ്പെട്ട ഒരാൾ നമ്മളിൽ നിന്നും പറയാതെ ആകന്നതു കൊണ്ടായിരിക്കാം, പിന്നെ സംസാരിക്കാനോ ചാറ്റ്
ചെയ്യാനോ തോന്നിയില്ല ,തിരികെ അവളുടെ ഭാഗത്തുനിന്നും ഒരനക്കവും ഉണ്ടായില്ല. കഴിഞ്ഞ ആറു വർഷക്കാലം അവളെ ഞാൻ കണ്ടതേയില്ല അവളുടെ കാര്യങ്ങൾ കേട്ടതേയില്ല .
പിന്നൊരിക്കൽ കർണാടക കൊടുക്ക് ഭാഗത്ത് ആണ് അവരുടെ വീട് എന്നൊക്കെ കേട്ടായിരുന്നു പിന്നീട് കാണുന്നത് ഇപ്പോഴാണ്.
ഒരു രണ്ട് സെക്കൻഡ് സ്റ്റക്ക് ആയിപ്പോയി മനു പയയകാര്യങ്ങൾ ഓർത്ത്കൊണ്ട്, ഞങ്ങളുടെ കൂടെയുള്ള മറ്റൊരു കൂട്ടുകാരി ജെസ്ന _"" എന്താടാ മനു നീ നിന്നോണ്ട് ഉറങ്ങുകയാണോ?
_പെട്ടെന്നാണ് സ്വബോധത്തിലോട്ട് തിരിച്ചുവന്നത് , _"നിൻറെ തല !!! മനു അവളെ നോക്കി മുരണ്ടു,
_" ഞാൻ ഈ പോത്തിനെ കണ്ടു ബോധം പോയി_":; വിടർന്ന കണ്ണുകളോടെ നൂറ അവനെ നോക്കി,
_"അല്ല നൂറ നീ എന്നാടി വന്നേ? നിന്റെ ഒരു വിവരവുമില്ലട്ടോ _" " മനു നോർമലായി പറഞ്ഞു ,പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു , അതു കണ്ട് ജെസ്ന പെട്ടെന്ന് കണ്ണുകൾ കൊണ്ട് " നീ പൊയ്ക്കോ "എന്ന് കാണിച്ചു.
എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലാക്കിയ ഞാൻ അവർക്ക് ചോറ് വിളമ്പി തൊട്ടടുത്ത മേശകരിലേക്ക് നടന്നു, അവിടെ നൂറയുടെ ഉമ്മ സുലൈഖത്ത ഇരിക്കുന്നത്
💬 Comments
View all comments