0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 265.7K

പള്ളിയിലേക്ക് നടന്നു. തിരികെ പള്ളി കഴിഞ്ഞ് ക്ലാസ്സിൽ എത്തിയപ്പോഴാണ് വിവരമറിയുന്നത് , അപ്പോഴേക്കും രേവതി ടീച്ചർ ക്ലാസിലേക്ക് വന്നുകയറി, മനുവും അസ്കുവും ഒരുമിച്ചാണ് എഴുന്നേറ്റത്

_"ടീച്ചറെ... കബീറിന്റെ ഉമ്മാക്കും ഉപ്പാക്കും എന്തോ പറ്റിയിട്ടുണ്ട്, ഞങ്ങളുടെ വീടിനടുത്ത് ആണ് അവരുടെ വീട്, ഞങ്ങൾക്ക് പോകണമായിരുന്നു ,അവനെ അവന്റെ എളാപ്പ വന്നു കൂട്ടിക്കൊണ്ടുപോയി ," _ ഇങ്ങനെയോ മനു പറഞ്ഞു ഒപ്പിച്ചു.

ഇതുകേട്ട് സ്നേഹനിധിയായ ഞങ്ങളുടെ ക്ലാസ് ടീച്ചർ കൂടിയാണ് രേവതി ടീച്ചർ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു

_"ആ മക്കളെ ഞാൻ അറിഞ്ഞു ,എന്നാൽ നിങ്ങൾ പൊയ്ക്കോ,_"!!!!"_ ടീച്ചർ പെട്ടെന്ന് അനുവാദം തന്നു. ഞങ്ങൾ രണ്ടു പേരും ബാഗ് എടുത്ത് ഇറങ്ങാൻ തുടങ്ങുമ്പോൾ പുറകിൽ നിന്നും ടീച്ചറുടെ ചോദ്യം കേൾക്കുന്നത് ,

_" ഹലോ !!¡!!!!! നിങ്ങൾ എങ്ങോട്ടാ പോകുന്നത് _"?!!!!!,

ടീച്ചർ തന്നെയല്ലേ ഇപ്പോൾ പോയിക്കൊള്ളാൻ പറഞ്ഞത് പിന്നെ എന്താ ഇങ്ങനെ ഒരു ചോദ്യം ?!! ആസ്കൂവും മനുവും തിരിഞ്ഞു നോക്കി,

_" ശ്രീ, ജിത്തു, ഷംസു, അബി, സോനു, റോബി,_ എല്ലാവരും പുറകെ ബാഗുമായി ഇറങ്ങുന്നു,

_" ടീച്ചറെ..….. ഞങ്ങളുടെയും കൂട്ടുകാരനാണ് ഞങ്ങൾക്കും പോകണം,_" അവർ ഒരുമിച്ച് പറഞ്ഞു. രണ്ടു മിനിറ്റ് മിണ്ടാതെ നിന്ന ടീച്ചർ കണ്ണുതുടച്ചുകൊണ്ട് പതിയെ പറഞ്ഞു,

_" മക്കൾ പോയിക്കോ" ഞങ്ങൾ കുറച്ചു കഴിഞ്ഞു വരുന്നുണ്ട് ,ശ്രദ്ധിച്ചു പോകണം കേട്ടോ, _" ഓൾറെഡി വിഷമത്തിലുള്ള ഞങ്ങൾക്ക് ടീച്ചറുടെ വാക്കുകൾ കണ്ണുകളെ ഈറൻ അണിയിച്ചു,

പിന്നെ ഒരു ഓട്ടം ആയിരുന്നു, വയൽ വരമ്പിലൂടെയും ,സാബു അച്ചായന്റെ തെങ്ങിൻതോപ്പിന്റെ ഇടയിലൂടെയും അവർ ഓടി, ഒന്നര

💬 Comments

View all comments