Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]
കിലോമീറ്റർ അധികം ദൂരം എത്ര മിനിറ്റ് കൊണ്ട് ഓടിയെന്ന് അവർക്ക് തന്നെ നിശ്ചയമില്ല, മനുവിന്റെ വീടിനു മുൻപിലൂടെ പോകുന്ന റോഡിൻറെ അരികിലെത്തി, റോഡ് മുറിച്ച് കടന്നാൽ മനുവിന്റെ
വീടാണ്, മനുവിന്റെ വീടിൻറെ പുറകുവശം വഴി കുറച്ചു മുകളിലോട്ട് കയറണം അവിടെയാണ് അവൻറെ വീട്. അവരുടെ വീട്ടിലേക്ക് വേറെ വഴിയുണ്ട് ,പക്ഷേ ഇതുവഴി പെട്ടെന്ന് എത്താം, മനുവിന്റെ വീടിൻറെ ഉമ്മറത്ത് എല്ലാവരുടെയും ബാഗ് വെച്ചതിനുശേഷം വീണ്ടും കൊക്കോ ചെടികൾക്കിടയിലൂടെ മുകളിലേക്ക് കയറി, മുകളിലെ റോഡ് വഴി
പോലീസും ഫയർഫോഴ്സും ആംബുലൻസ് എല്ലാം എത്തിയിട്ടുണ്ട്, ഒരുതരം പച്ച ഇറച്ചി വെന്ത രൂക്ഷഗന്ധം അവരുടെ നാസികകളിലേക്ക് തുളച്ചു കയറി, കയറി പോകുന്ന വഴികളിലെല്ലാം കുറെ ആളുകൾ കൂട്ടം കൂടി നിന്ന് പരസ്പരം വിവരിക്കുന്നുണ്ട്, കാതുകളിൽ അങ്ങിങ്ങോ പലതരം വാർത്തകൾ കറങ്ങി നടക്കുന്നു ..
"_കാണാൻ ഒന്നുമില്ല 'എന്ന് പറയുന്നു _"
_"ജനലിലൂടെ ഞാനൊരു നോക്കേ കണ്ടുള്ളൂ ,തിരിച്ചറിയുന്നില്ല, അത്രയ്ക്ക് തീർന്നിട്ടുണ്ട്," _
_"ഇന്ന് അവർ കട തുറന്നില്ല, ചിമ്മിണി ഒഴിച്ചെന്ന പറയുന്നത് കേട്ട് " _
"" _അബ്ദുക്കാനെ രാവിലെ ഞാൻ റേഷൻ പീടികയിൽ കണ്ടതാ ചിമ്മിനി വാങ്ങാൻ വന്നതായിരിക്കും"" _
_"ഹഫ്സത്തിനെ ഞാൻ ഇന്നലെ കൂടെ കണ്ടതാ ,എന്തൊക്കെ തമാശയൊക്കെ പറഞ്ഞു പോയതാ അവൾ_"
നടന്നു കയറുന്നതിനിടയിൽ ഇങ്ങനെ പല വാർത്തകളും കാതുകളിൽ പതിഞ്ഞു കൊണ്ടിരുന്നു, നിലവിളിയുടെ മർമ്മരങ്ങൾ പതിയെ കൂടി കൂടി വന്നു. മുൻവശത്തെല്ലാം പോലീസുകാർ നിൽക്കുന്നുണ്ട്.
അകത്തേക്ക് കടക്കാൻ പറ്റാത്ത വിധം ബ്ലോക്ക് ചെയ്തിട്ടുണ്ട്, അച്ചുവിനെ കാണാനും പറ്റുന്നില്ല, പുറകിൽ നിന്നും അഭി പതുക്കെ പറഞ്ഞു
_"ബാക്ക്
💬 Comments
View all comments