0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 268.6K

സൈഡിലെ ജനൽ വഴി കാണാമെന്ന് പറയുന്നു, പോയി നോക്കിയാലോ", _മറുപടി ആരും കൊടുത്തില്ല ,പകരം ജിത്തു മുൻപേ നടന്നു, ആളുകൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും യൂണിഫോമിട്ട കുറച്ച് കുഞ്ഞു മനുഷ്യർ, ജിത്തു ഒരു വഴികാട്ടിയെ പോലെ ഞങ്ങളുടെ മുൻപേ നടന്നു, ആളുകളെ വകഞ്ഞു മാറ്റി പുറകുവശത്തെ

ഒരു കുഞ്ഞു മതിൽ താഴേക്ക് ചാടി ഇറങ്ങി, തലച്ചോറിലേക്ക് ഒരുതരം മരവിപ്പിക്കുന്ന രൂക്ഷഗന്ധം കടന്നുവരുന്നുണ്ടായിരുന്നു, ചർദ്ദിക്കാൻ വരുന്നതുപോലെ ഉള്ളിൽ നിന്നും തേകട്ടി വരുന്നു, ടാർപായി കൊണ്ട് മറച്ച വിറകുപുരയുടെ സൈഡിലൂടെ വീടിൻറെ പുറകുവശത്തെ മതിലിനോട് ചേർന്ന് വരിവരിയായി ഞങ്ങൾ നടന്നു.

അവിടെ പാതി തകർന്ന ഒരു മരത്തിൻറെ ജനാലയക്കിടയിലൂടെ ആളുകൾ എത്തിനോക്കുന്നത് കണ്ടു, ഏറ്റവും പുറകിൽ ആയിട്ടാണ് മനു നടക്കുന്നത്, ചർദ്ദിലിന്റെ ആശങ്ക നെഞ്ചിൽ തളംകെട്ടി നിൽക്കുന്നു, 'അങ്ങോട്ട് പോകണ്ട, നോക്കണ്ട' എന്നൊക്കെ മനസ്സു പറയുന്നുണ്ടെങ്കിലും ശരീരം ഒരു യാന്ത്രികമായി ചലിച്ചു അവരുടെ പുറകെ നടക്കുന്നു.

ജിത്ത് ഉള്ളിലേക്ക് എത്തിനോക്കി, അവൻറെ കണ്ണുകൾ വിടർന്നു എന്തോ ഭീകരമായ ഒന്നിനെ അവൻ ദർശിച്ചു എന്ന് അവൻറെ മുഖം വിളിച്ചോതി, ഓരോരുത്തരുടെയും മുഖം ഭീതി കൊണ്ട് വിവിധതരം ഭാവ വ്യതിയാനങ്ങൾ , മനുവിന്റെ ഹൃദയ മിടുപ്പ് ക്രമാതീതമായി ഉയർന്നു, അത് ഏറ്റവും പുറകിലുള്ള മനുവിന്റെ കണ്ണുകൾക്ക്

ഭയാനകമായ കാഴ്ച നൽകി, മനുവിന്റെ തൊട്ട് മുൻപിൽ അഭിയാണ് നിൽക്കുന്നത്, അവിടെ എത്തിയതും അഭി ഒന്നു ഉള്ളിലോട്ട് നോക്കി. മനു തൻറെ മേലേക്ക് എന്തോ പതിയെ കനം കൂടി വരുന്നത് ശ്രദ്ധിച്ചാണ് എവിടെയോ ഇരുന്ന അവൻറെ മനസ്സിനെ തിരികെ കൊണ്ടുവന്നത്, അഭി ബോധരഹിതനായിരിക്കുന്നു, അവനെ മനു

പതിയെ

💬 Comments

View all comments