0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 269.7K

താങ്ങി താഴെ ഇരുത്തി. ഇതു കണ്ട പുറകിൽ ഉണ്ടായിരുന്ന ശങ്കരേട്ടൻ ശകാരമെന്നോണം __"" എന്തിനാ കുട്ടികളെ നിങ്ങൾ ഇതൊക്കെ കാണാൻ വന്നേ?!!_" ശങ്കരേട്ടൻ മനുവിനെ പുറകിലോട്ട് വകഞ്ഞു മാറ്റി ഇരുകൈകൾ കൊണ്ടും അബിയെ കോരിയെടുത്തു, ശങ്കരേട്ടന്റെ പുറകെ നടക്കുന്ന ഒരു നിമിഷം മനുവിന്റെ കണ്ണും

ആ മരത്തിൻറെ കിളിവാതിലിലൂടേ ഒന്നെത്തി നോക്കി," രണ്ട് കരി കണ്ടങ്ങൾ," ചുമരിൽ അവിടെവിടെയായി കരിപുരണ്ട അടയാളങ്ങൾ, ചവിട്ടി പൊളിച്ച വാതിലിനരികിൽ ഒരു പോലീസുകാരന്റെ പുറംഭാഗം കാണാം, ആ റൂമിലെ സകലതും കത്തി നശിച്ചിട്ടുണ്ട്, പുസ്തകത്താളുകളുടെ ചെറിയ കഷണങ്ങളും,കണ്ണാടി ചില്ലുകളും, അവിടെ ചിതറി കിടക്കുന്നു.

ആ രൂപങ്ങളിൽ നിന്ന് പുകപടലങ്ങൾ പതിയെ ഉയർന്നുപൊങ്ങുന്നുണ്ട്, അവന്റെ കണ്ണുകൾ പിൻവലിച്ചതിനോടൊപ്പം ആ രൂക്ഷഗന്ധവും അവൻറെ നാസികയുടെ ഉള്ളിലേക്ക് അതിക്രമിച്ചു കടന്നു, മുന്നിൽ പോകുന്ന ശങ്കരേട്ടന്റെ കാലിൽ തട്ടിയില്ല എന്നേയുള്ളൂ മനുവിന്റെ ഉള്ളിൽ തേക്കടിയിരുന്ന ഛർദിൽ പുറത്തേക്ക് നിറഞ്ഞാടി, അബിയെയും കോരിയെടുത്ത് നടക്കുന്ന ശങ്കരേട്ടൻ തിരിഞ്ഞു നിന്ന് അവരോടൊക്കെ ചോദിച്ചു

_" നിങ്ങൾ എല്ലാം എന്തിനു വന്നതാ കുട്ടികളെ?! നിങ്ങളൊക്കെ കൊച്ചു കുഞ്ഞുങ്ങൾ അല്ലേ ,എല്ലാവരും എൻറെ കൂടെ വന്നേ? ഇനി ഇവിടെ നിൽക്കണ്ട കേട്ടോ, " _ ആ പാവം മനുഷ്യൻറെ ശകാരം സ്നേഹത്തിൽ പൊതിഞ്ഞതായിരുന്നു.

പുറകിൽ നിന്നാരോ പതിയെ പറഞ്ഞു, അതൊരു പെൺ ശബ്ദമായിരുന്നു,

_" മോൻ നടന്നോ ,ചേച്ചി ഇത് മണ്ണ് വാരിയിട്ടോളാം _" ആരാണെന്ന് തിരിഞ്ഞുനോക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മനു,പതിയെ മുന്നോട്ട് ശങ്കരേട്ടന്റെ കാലുകളെ അനുഗമിച്ചു നടന്നു.

എന്തൊരു തരം മരവിപ്പ് ഞങ്ങളെല്ലാം പിടികൂടിയിരുന്നു. ഇങ്ങനെയോ വീട്ടിലെത്തിയതും കിടന്നുറങ്ങിയത് ഓർമ്മയുണ്ട്, പിറ്റേന്ന്

💬 Comments

View all comments