0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 273.2K

തന്നെ പറയണം എന്നുണ്ടോ ഹഹഹ,_" വീണ്ടും എല്ലാവരും കൂടെ പൊട്ടിച്ചിരിച്ചു, ഇതിനിടക്ക് എപ്പോഴോ അസ്കു ബൈക്ക് എടുക്കാൻ പോയിരുന്നു,

_" വാടാ വന്ന ബൈക്ക് കയറ്,! രണ്ടെണ്ണം അടിച്ചിട്ട് വേണം ഒന്ന് സ്വസ്ഥമായിട്ട് കിടന്നുറങ്ങാൻ , ഇന്ന് വീട്ടിൽ കയറിയില്ലേലും കുഴപ്പമില്ല ,_" അക്കുവിന്റെ ആവേശം തിരതല്ലി,

(അസ്കർ എന്ന ഞങ്ങളുടെ അസ്കു, ഞങ്ങളുടെ അങ്ങാടിയിൽ തന്നെ ഒരു പലചരക്കുക കടയുണ്ട്, അവൻറെ ഉപ്പയും അവനും കൂടെയാണ് കൊണ്ടുനടക്കുന്നത്, കൂടെ ഒരു ഓട്ടോറിക്ഷയുണ്ട് ,പിന്നെ പാലിയേറ്റീവ് കെയറിന്റെ ആംബുലൻസ് ഡ്രൈവറും ഇവർ രണ്ടുപേരും ആണ് അവനും ഉപ്പയും, അനിയൻ ഉള്ളതുകൊണ്ട് ഒരു വീട് വെക്കാനുള്ള

തന്ത്രപ്പാടിലാണ് പുള്ളി, വീട്ടിൽ ഉപ്പയും ഉമ്മയും ,പിന്നെ അവൻറെ ഭാര്യയും രണ്ടു കുട്ടികളും, ഞങ്ങളുടെ കൂട്ടത്തിൽ രണ്ട് കുട്ടികൾ ഉള്ളത് അവന് മാത്രമാണ്.

ഓരോ വയസ്സിന്റെ വ്യത്യാസമേയുള്ളൂ അവർ തമ്മിൽ, അസ്കുവിന് ഒന്നും പിന്നേക്ക് വെക്കുന്ന സ്വഭാവമില്ല, ഇപ്പൊ കുപ്പിയുടെ കാര്യം തന്നെ എന്താ ഉത്സാഹം എന്ന് കണ്ടില്ലേ.

ഹഹഹ,,😂. പിന്നെ അനിയനും അവൻറെ ഭാര്യയും കുഞ്ഞും, ഉമ്മക്ക് മരുമക്കളോട് വിവേചനം ആണെന്നാണ് അവൻറെ നിലപാട്, അവളുടെയും മിസ്സിസ് ഹസീന അസ്കർ, ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ടീച്ചർ ആയിട്ട് വർക്ക് ചെയ്യുന്നു, ഇപ്പം പോകുന്നില്ല,) ഇവരുടെ എല്ലാവരെയും കല്യാണം കഴിഞ്ഞതാണ്. മനുവിന്റെ ഒഴികെ,

_""നിങ്ങൾ എന്താടാ എല്ലാം ഇങ്ങനെ ആയിപ്പോയത് _" " മനു തലക്ക് കൈ വച്ച് ചോദിച്ചു.

_" അംഗനവാടി മുതൽ അറിയുന്നതല്ലേ നീ സ്വയം ഒന്ന് ആലോചിച്ചു നോക്ക് എന്താ ഞാനൊക്കെ ഇങ്ങനെ ആയതെന്ന് അല്ല

💬 Comments

View all comments