0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 311.5K

പറയുന്നു ഞാൻ തടിച്ചത് ആയതുകൊണ്ടാണ് അയാൾക്ക് താല്പര്യമില്ലാത്തത് എന്നോ, പിന്നെ നിന്നോട് പറയാൻ പറ്റാത്ത കുറെ കാര്യങ്ങൾ, _" "നൂറ വീണ്ടും ശ്വാസം വലിച്ചു വിട്ടു,

_" കുറെ നേരം കൂടി ഞാൻ അവിടെ തന്നെ നിന്നു, ഭൂമിയിലേക്ക് താഴ്ന്നു പോയാൽ മതിയായിരുന്നു എന്ന് തോന്നി, 10 15 മിനിറ്റ് കഴിഞ്ഞ് ഒരു മെസ്സേജ് വന്നപ്പോൾ അങ്ങേര് പറയുന്നത് കേട്ടു, എന്റെ സ്കൂളിന്റെ മാനേജർ മരിച്ചു എന്നും ചിലപ്പോ അവൾ ഇപ്പോ വരും

എന്ന്, ഞാൻ പോകട്ടെ എന്ന് എല്ലാം, എൻറെ നാവ് ശരിക്കും അനങ്ങുന്നില്ലായിരുന്നെടാ ,ഓടി മുൻപിലേക്ക് പോയിട്ട് അവരെ രണ്ടുപേരെയും കയ്യോടെ പിടിക്കണം, മക്കളെയും കൂട്ടി അവിടുന്ന് ഇറങ്ങണം, എന്നൊക്കെ ഉണ്ടായിരുന്നു .പക്ഷേ എന്താ സംഭവിച്ചത് എന്ന് എനിക്കറിയില്ല .എൻറെ കയ്യും കാലും അനങ്ങുന്നില്ല ,എനക്ക് ശബ്ദം

ഉണ്ടാക്കാനായില്ല, ഞാനൊരു മരവിച്ചു നിന്ന് പോയ പോലെ ആയി .ഒരു 5 മിനിറ്റ് കൊണ്ട് ബൈക്ക് സ്റ്റാർട്ട് ആക്കി പോകുന്നത് ശബ്ദം ഞാൻ കേട്ടു, കുറേ നേരം കൂടി അവിടെ അതേ നിൽപ്പ് നിന്നപ്പോ, ഉമ്മറത്തുന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു ,ആരുടെയൊക്കെ കരച്ചിൽ പോലെ പെട്ടെന്ന്

ബോധം വന്ന് ഞാൻ മുന്നോട്ടു ഓടി ,വീടിൻറെ താഴെ ആംബുലൻസിന്റെ സൗണ്ട് കേൾക്കുന്നു, എല്ലാവരും അങ്ങോട്ട് ഓടുന്നു, വീടിൻറെ മുൻപിൽ എത്തിയപ്പോൾ അവളും ഇറങ്ങി വന്നു ,

_"ആ ഇത്ത വന്നോ ?! തായെ എന്തോ ആക്സിഡൻറ് പറ്റിയെന്ന് ജാനു ചേട്ടത്തി പറഞ്ഞു ഞാൻ അങ്ങോട്ട് പോയി നോക്കാം നിൽക്കുകയാൻ നിങ്ങൾ വരുന്നോ?!_" എനിക്കൊന്നും മിണ്ടാൻ ആയില്ല ,

💬 Comments

View all comments