0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 311.9K

പക്ഷേ ഞാൻ അവളുടെ കൂടെ പോയി ,പടച്ചോൻ കൊണ്ടുപോയത് ആയിരിക്കും ,ആരെല്ലാം കൂടി ആക്സിഡൻറ്

ആയ ആളെ എടുത്ത് സ്ട്രക്ചറിലേക്ക് കിടത്തുന്നു. ഫുള്ള് ചോരയിൽ കുളിച്ചു കിടക്കുകയാണ് ഒരു ടിപ്പർ ആണ് ഇടിച്ചത് ബൈക്ക് അപ്പോഴാണ് ഞാൻ കാണുന്നത്, വെറുതെ നോക്കുമ്പോൾ നമ്പർ പ്ലേറ്റ് കണ്ടത് .ആളെ കാണാൻ തിരക്കുണ്ടാക്കി ഉള്ളിലോട്ട് കയറിയ "നസ്മ" അതാ അവളെ പേര്, "ഇക്കാ ....._"

"എന്നും വിളിച് അവളു ബോധംകെട്ട് വീണ്, അല്ലേ തന്നെ മരവിച്ച ഒരു അവസ്ഥയിൽ ആയതുകൊണ്ട് എന്താ അവിടെ സംഭവിക്കുന്നത് എന്ന് അറിയാൻ ഞാൻ പതിയെ ആ സ്ട്രക്ചറിലേക്ക് ഒന്ന് നോക്കി, പിന്നെ എനിക്കൊന്നും ഓർമ്മയില്ല,_".

അവൾ പതുക്കെ കരഞ്ഞു തുടങ്ങി, _"എന്നെ ചതിച്ചതിന് പടച്ചോൻ അങ്ങേർക്ക് കൊടുത്ത ശിക്ഷയാണ് അറിയില്ല_" , നൂറയുടെ കണ്ണിൽ നിന്നും കണ്ണുനീർ ദാരധാരയായി ഒഴുകി,മനുവിന് എന്തെന്നറിയാതെ എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെനിന്ന് പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു,

_"എടീ കരയല്ലെടി ,പടച്ചോനെ ഓരോ പരീക്ഷണമല്ലേ_, മനുപതിയെ അവളുടെ തലയിൽ ഒന്ന് തലോടി,_" ആ നിമിഷം ഞാൻ ശപിച്ചിരുന്നു എന്നൊന്നും എനിക്കറിയില്ല, എൻറെ കുട്ടികൾക്ക് ഉപ്പ ഇല്ലാതായില്ലെടാ, അത് മാത്രമായിരുന്നു എൻറെ നെഞ്ചിൽ അപ്പോൾ ഉണ്ടായിരുന്നത്,"_കരച്ചിലിന്റെ ശക്തി പെട്ടെന്ന് കൂടി , മനു തോളിലൂടെ കൈയിട്ട്

അവളെ ചേർത്ത് പിടിച്ചു, പെട്ടെന്ന് അവനെ കെട്ടിപ്പിടിച്ച് അവളു നല്ലതുപോലെ കരയാൻ തുടങ്ങി,

_" നൂറ കരയല്ലേ , ആളുകൾ കേൾക്കൂട്ടോ,_" മനു ആകെ വല്ലാണ്ടായി, "റബ്ബേ പണി ആയോ" എന്നവൻ മനസ്സിൽ പറഞ്ഞു, എന്തോ പതിയെ കരച്ചിൽ ശബ്ദം കുറഞ്ഞ് എങ്ങലടി

💬 Comments

View all comments