Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
ഓഫീസ് മുറിയുള്ളത്, അവിടെ എത്താൻ ആയപ്പോഴേക്കും ചേച്ചി കുറച്ചു മുന്നോട്ടു ആഞ്ഞ് ഡോർ തുറന്നു,
_" മനു ഒരു മിനിറ്റ് നിൽക്കണം കേട്ടോ, ഇവിടെ ആരും കിടക്കാത്തതുകൊണ്ട് കിടക്ക ഒന്നും തട്ടി വിരിച്ചിട്ടില്ല,_" ചേച്ചി കൈവിട്ടതും അവൻ കറങ്ങി മനുവിനെ കെട്ടിപ്പിടിക്കുന്ന പോലെ വന്നു, മനുവും അവനെ കെട്ടിപ്പിടിച്ചു, ഇത് കുറച്ചുകൂടെ സുഖമുണ്ട് പിടിക്കാൻ എന്ന് മനു മനസ്സിൽ പറഞ്ഞു, തൊട്ടടുത്ത നിമിഷം അവൻ അത് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി അവൻറെ പുറത്തുകൂടെ ജിത്ത് വാളു വെച്ചു, ഒരുപാടൊന്നും ഇല്ലായിരുന്നെങ്കിലും അവന്റെ ഷർട്ടിൽ ഫുള്ളായി,
'"" _ അയ്യോ ഈ തെണ്ടി ചെക്കൻ പണി പറ്റിച്ചല്ലോ, "" _വിരി നന്നാക്കി കൊണ്ടിരുന്ന ചേച്ചി നെഞ്ചിൽ കൈവെച്ച് പറഞ്ഞു,
_"അത് സാരമില്ല ചേച്ചി നിങ്ങള് പോയിട്ട് കുറച്ചു വെള്ളം എടുത്തു വായോ"" _, ആ റൂമിൽ ബാത്റൂം ഇല്ലാത്തതുകൊണ്ട് പുറത്തുനിന്നും ഒരു കുഞ്ഞു ബക്കറ്റിൽ ചേച്ചി കുറച്ച് വെള്ളവുമായി വന്നു അപ്പോഴേക്കും മനു അവനെ കട്ടിലിൽ ഇരുത്തിയിരുന്നു, ചേച്ചി അവൻറെ മുഖം വെള്ളം കൊണ്ട് ക്ലീൻ ചെയ്തു, അത് കഴിഞ്ഞതും മനുപതിയെ അവനെ കട്ടിലിലേക്ക് കിടത്തി, " ഇവനൊക്കെ എന്താ ഇങ്ങനെ? ഒരു ബോധവുമില്ല, അവസ്ഥ തന്നെ", മനു മനസ്സിൽ പറഞ്ഞ് തിരിഞ്ഞുനോക്കി, കുറ്റബോധത്തോടെ മനുവിനെ നോക്കി നിൽക്കുന്ന ചേച്ചിയാണ് അവൻ കണ്ടത്,
_" എന്തേ നിങ്ങൾക്ക് അല്ലായിരുന്നോ അവനെ കൂട്ടിക്കൊണ്ടു വരാൻ ഉത്സാഹം, മര്യാദക്ക് വേഗം കഴുകി തന്നോ,_" ചിരിച്ചുകൊണ്ട് കുസൃതി രൂപേനെ മനു അവളോട് പറഞ്ഞു,
"" _ൻറെ മനുക്കുട്ടൻ അല്ലേ , സോറി ഡാ,_"
💬 Comments
View all comments