Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
കല്യാണ വീടിൻറെ എൻട്രൻസ് പാസ് ചെയ്തപ്പോൾ ഒറ്റ നോക്കിൽ കണ്ടതാണ്, വീടിൻറെ മുൻപിലെ പറമ്പിൽ മനു ആ കാർ പാർക്ക് ചെയ്തു, ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ശബ്ദത്തിന്റെ തീവ്രത മനസ്സിലായത്, ഇവളുമാരെല്ലാം കൂടെ നല്ല ശബ്ദത്തിലാണ് പാടിക്കൊണ്ടിരിക്കുന്നത്, എന്തെങ്കിലുമാകട്ടെ, മുൻപോട്ട് കയറാതെ പുറകുവശത്തെ കലവറ യിലേക്കാണ് മനു നടന്നത്,
എളാപ്പ നാലുമണിക്ക് കോഴി വാങ്ങാൻ പോകണം എന്നു പറഞ്ഞിരുന്നു ,അതും കഴിഞ്ഞ് പോകാം എന്ന് കരുതിയാണ് മനു അങ്ങോട്ടേക്ക് പോയത്, ശരീഫ് കായും പിന്നെ അടുത്ത വീട്ടിലെ കുറച്ച് ഇത്തകളും എല്ലാം കൂടെ കഥകൾ പറഞ്ഞ് എന്തൊക്കെയോ വെജിറ്റബിൾസ് കട്ട് ചെയ്യുന്നുണ്ടായിരുന്നു,
"ശരീഫ്ക്കാ അമ്മോനെ കണ്ടിരുന്നോ ?! " മനുവിന്റെ ചോദ്യം കേട്ട് ശരീഫ്ക്കാ തിരിഞ്ഞുനോക്കി,
"ഇല്ല മോനെ അവൻ നേരത്തെ എങ്ങോട്ടോ പോയിട്ടുണ്ട്, "
"അല്ല എന്നോട് കോഴി പോയി വാങ്ങാൻ പോവാൻ പറഞ്ഞിരുന്നു, "
"" അത് വേണ്ടടാ, അത് ഞങ്ങൾ നേരത്തെ സംസാരിച്ചിരുന്നു, വടക്കേലെ ജമാലിന്റെ മോനില്ലേ ,?! അവനാണ് കോഴി അറക്കുന്നത് , അവൻറെ കൈയില് ഒരു ആപ്പ ഓട്ടോറിക്ഷ ഇല്ലേ, ഓൻ അതിൽ ഇങ്ങോട്ടേക്ക് കൊണ്ടുവരാം എന്ന് പറഞ്ഞേക്ക്, എന്തെങ്കിലും ചില്ലറ കൊടുത്താ മതി, നമ്മളെ വണ്ടിയിൽ ചോരയും ആക്കണ്ട, _" അങ്ങേര് പറഞ്ഞു നിർത്തി. മനുവിന് തോന്നി അത് ശരിയാണല്ലോ എന്ന്,
" അത് ശരിയാ,_" മനു പറഞ്ഞു.
" നീ പോയി കുറച്ചു കിടന്നോ, നാളെ രാവിലെ മുതൽ ഓടി നടക്കേണ്ടതല്ലേ, അബ്ദുവിന് നീ അല്ലാണ്ട് ആരാ ഉള്ളെ," അങ്ങേർക്ക് മനുവിനെ അവിടുന്ന് പറഞ്ഞു വിടാൻ
💬 Comments
View all comments