0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 196.5K

പോയി, പ്രതീക്ഷിക്കാതെ കിട്ടിയ നുള്ള ആയതിനാൽ "എന്താടാ കാണിക്കുന്ന" എന്നുള്ള മുഖഭാവത്തോടെ കൂടി അവൾ അവനെ നോക്കി കണ്ണുരുട്ടി,

" ഉടായിപ്പ് കാട്ടാതെ മര്യാദയ്ക്ക് വന്നോ, ഞാൻ പിടിച്ചു തിന്നുകയും ഒന്നുമില്ല_" എന്ന് പതുക്കെ അവളോട് പറഞ്ഞു,

"നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ,_"എന്ന് ഒരു നിഗൂഢ പുഞ്ചിരിയിൽ നിറഞ്ഞ മറുപടി അവനു കൊടുത്തുകൊണ്ട് അവൻറെ മുൻപിൽ നടന്നു,

"എന്നാൽ ഒറ്റക്ക് പോ, ഈ സ്റ്റെപ്പ് ഇറങ്ങി താഴോട്ട് പോയിട്ട് അവിടെ മരത്തിന്റെ സൈഡിൽ അവിടെയുണ്ട്,_" മനു അവൾക്ക് വിവരിച്ചു നൽകി,

"ആ ഞാൻ പൊയ്ക്കോളാം, എനിക്കാരുടെയും ഔദാര്യം വേണ്ട"!! ചിരിച്ചുകൊണ്ട് ഇതും പറഞ്ഞു ശ്രീദേവിആദ്യത്തെ സ്റ്റെപ്പ് ഇറങ്ങിയതും തെന്നാൻ തുടങ്ങുന്നു എന്ന് മനസ്സിലാക്കിയ ശ്രീദേവി തിരിഞ്ഞ് വിടർന്ന കണ്ണുകളുടെ അവനെ നോക്കി, ചുണ്ടിൽ ഒരു പുഞ്ചിരി ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു പക്ഷേ അവൾ ഒന്നും പറഞ്ഞില്ല ,അവന് അറിയാം എന്താ അവൾക്ക് വേണ്ടത് എന്ന്, അവൾ കൈനീട്ടിയപ്പോൾ അവളുടെ കൈയെ തട്ടിക്കൊണ്ട് മനു ഒരിക്കൽ കൂടെ അശോകേട്ടൻ നിൽക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞുനോക്കി, അശോകേട്ടൻ കാണുന്നില്ല എന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തി ,അവളുടെ അരയിലൂടെ കൈകൾ കോർത്തു പിടിച്ചു, വീണ്ടും ഒരു ഞെട്ടലാണ് ശ്രീദേവി യിൽ ഉടലെടുത്തത്, ശ്രീദേവി തിരിഞ്ഞ് അവനെ നോക്കി, അവൻ അവളെ നോക്കിയതേയില്ല ,പകരം കുറച്ചുകൂടെ അവനിലേക്ക് വലിച്ചടിപ്പിച്ചു, സൈഡിലെ കമ്പിയിൽ മുറുക്കെ പിടിച്ച് നൃത്തകർ ഒരുമിച്ച് നൃത്തമാടുന്ന പോലെ അവൻ ആ പടവുകൾ താഴെക്കിറങ്ങി, അവൻറെ കണ്ണിലേക്ക് നോക്കി അവളും അവൻറെ കാലുകൾക്കൊപ്പം താഴേക്ക് ചലിച്ചു, സ്റ്റെപ്പ് ഇറങ്ങി തീർന്നതോന്നും ശ്രീദേവി അറിഞ്ഞിട്ടില്ല എന്ന്

💬 Comments

View all comments