0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 212.6K

മാറി,

"അശോകേട്ടാ ക്യാഷ് ഞാൻ അവിടെ വെച്ചിട്ടുണ്ട് കേട്ടോ,

" മോന്റെ കയ്യിൽ ചില്ലറ ഉണ്ടായിരുന്നോ ?! _"

" ഇല്ല ഞാൻ 100 രൂപ അവിടെ വെച്ചു, അതു മതിയാവുമല്ലോ അല്ലേ, ?!_"

" എന്താ മോനെ അത് ആകെ 30 രൂപ അല്ലേ ആയുള്ളൂ,

"ആ കുഴപ്പമില്ല ബാക്കി അവിടെ വച്ചോ"മനു അശോകേട്ടന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു, മനു വീണ്ടും തുടർന്നു

"ഞങ്ങൾ പോട്ടെ, കല്യാണ വീട്ടിൽ മുല്ലപ്പൂ കൊണ്ടു കൊടുക്കാൻ ഉള്ളതാണ്, _"

" ആ അത് ശരിയാണല്ലോ? "അശോകേട്ടനും ഭാര്യയും അത് ശരിവെച്ചു.

" എന്നാൽ ഞങ്ങൾ പോവട്ടെ, ഇങ്ങോട്ട് വരാം അവന്മാരുടെ കൂടെ, ഈ തിരക്കൊക്കെ ഒന്നു കഴിയട്ടെ"" ഇതും പറഞ്ഞ് മനു കാറിന്റെ ഡ്രൈവിംഗ് സീറ്റിലോട്ട് കയറി, ശ്രീദേവി ആ ചേച്ചി യുടെ കൈകളിൽ പിടിച്ച് യാത്ര പറഞ്ഞു പുഞ്ചിരിച്ചുകൊണ്ട് കാറിലോട്ട് കയറി. കാറിൽ കയറി ശ്രീദേവി പുറത്തേക്ക് നോക്കിയിരുന്നു, മനസ്സിൽ ഒരു വല്ലായ്മ തോന്നിയെങ്കിലും എന്തെങ്കിലും ആകട്ടെ എന്ന് കരുതി, കാറിൽ കയറിയതും അവളുടെ മുഖം പഴയതുപോലെ കടന്നൽ കുത്തിയത് പോലെ, മനു കാർ മുന്നോട്ട് എടുത്തു.

" ശ്രീ..... _" മനു അവളെ ഒന്ന് വിളിച്ചു നോക്കി, അവളുടെ ഭാഗത്തുനിന്നും മറുപടിയൊന്നും കിട്ടിയില്ല, "റബ്ബേ പണി പാളി!!!"" , നേരത്തെ തോന്നിയെങ്കിലും മനു കാറിൽ എത്തിയാൽ സംസാരിക്കുമെന്ന് കരുതിയിരുന്നു,

"ശ്രീ സോറി ട്ടോ ,പെട്ടെന്ന് അപ്പം എന്തോ ഒരു അടുപ്പം തോന്നി, എനിക്ക് തെറ്റാണെന്ന് തോന്നിയിട്ടില്ല, ശ്രീക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ സോറി, ഞാൻ ഇനി അങ്ങനെയൊന്നും

💬 Comments

View all comments