0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 39.8K

കല്യാണ രാത്രി

(ഒരുപാട് നന്ദി കുറെ പേർക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് കേട്ടിട്ട്, മനുവിലൂടെ മാത്രം കഥ കൊണ്ടുപോകാൻ ആയിരുന്നു എൻറെ ഉദ്ദേശം, പിന്നെയാണ് കമൻറ് ബോക്സിൽ പറഞ്ഞത് പ്രകാരം എല്ലാം നന്നായി വിവരിച്ചാൽ കുറച്ചുകൂടെ മനോഹരമാകുമെന്ന് മനസ്സിലായത്, അതുകൊണ്ട് ഈ പാർട്ടി മുതൽ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നതാണ്, തിരുത്തലുകൾ പറഞ്ഞു തന്നതിന് നന്ദി)

അമ്മോന്റെ കൂടെ പോകേണ്ടത് കാരണം മനു നൂറയോട് യാത്ര പറയാൻ തുടങ്ങി,

" എന്നാൽ ഞാൻ പോട്ടെ , കാണാം കെട്ടോ, " മനു അവളുടെ കൈകൾ കവർന്നെടുത്ത് കൊണ്ട് പറഞ്ഞു.

"കാണണം _"!!!! അവളും ചിരിച്ചുകൊണ്ട് പറഞ്ഞു,

" പിന്നല്ലാതെ, കണ്ടിരിക്കും!!! പിന്നെ ഇന്നലെ ഞാൻ ഒന്നും കണ്ടില്ല, _" മനു അവളുടെ നെഞ്ചിലേക്കും ശരീരത്തിലേക്കും കണ്ണുകൾ കൊണ്ട് ഉഴിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

" പോടാ തെണ്ടീ, _"!!! അവൻറെ തുടയിൽ ചെറുതായി ഒന്ന് അടിച്ച് അവള് ഡോർ തുറന്നു പുറത്തിറങ്ങുമ്പോൾ നുണക്കുയി കവിളുകൾ കാണിച്ച് ചിരിച്ചുകൊണ്ടു പറഞ്ഞു.

ഡോർ തുറന്നു പുറത്തിറങ്ങിയത് നേരെ ജസ്നയുടെ മുന്നിലേക്ക് ആണ്, ആക്ടീവ അവിടെ സ്റ്റാൻഡ് ആക്കി തിരിയുമ്പോഴാണ് ജെസ്ന നൂറ ചിരിച്ച് കളിച്ച് കൊണ്ട് കാറിൽ നിന്നും ഇറങ്ങുന്നത് കണ്ടത്, കാറിൽ ഇരിക്കുന്ന മനുവും പുറത്തിറങ്ങിയ നൂറയും ഒരുപോലെ ഞെട്ടി, ഇവരെ രണ്ടുപേരെയും കണ്ട ജിസ്നയും വാ

പൊളിച്ച് നിന്നു. കാരണം ഇന്നലെ വരെ എല്ലാ സമയവും വിഷാദമായി ഇരിക്കുന്ന നൂറയെ എന്തൊക്കെ പറഞ്ഞു സമാധാനിപ്പിച്ചിട്ടും ജസ്നക്ക് അവളെ സമാധാനിപ്പിക്കാൻ ആയിട്ടില്ല, ഇപ്പോഴിതാ മനുവിന്റെ കൂടെ അർദ്ധരാത്രി പൂനിലാവ് പോലെ തിളങ്ങുന്ന

💬 Comments

View all comments