0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 36.1K

മനുവിന്റെ നാലാം ക്ലാസിലെ കാമുകിയായിരുന്നു കാമുകി അല്ല

മണവാട്ടി, ഹഹഹ... (അന്നത്തെ കാലത്തൊക്കെ ഒഴിവു സമയങ്ങളിൽ ക്ലാസുകളിൽ നറുക്കിട്ട് എടുത്ത് കല്യാണപരിപാടി ചെയ്യുമായിരുന്നു, അതായത് ആൺകുട്ടിയുടെയും ഒരു പെൺകുട്ടിയുടെയും പേരുകൾ നറുക്കിൽ നിന്ന് എടുക്കും, എന്നിട്ട് പി ടി പിരീഡ് കല്യാണം എന്ന് പറഞ്ഞ് എല്ലാ ബുധനയ്ചയും ഓരോന്ന് കാട്ടിക്കൂട്ടും, ചെറിയ ഇലകൾ എടുത്ത്

അതിൽ കുറെ ആളുകൾ ചോറും , കറിയും , ഒക്കെയായി വിളമ്പി അതായത് ചോറ് മണ്ണും കറികൾ ഇലകളെല്ലാം കൂട്ടിയ കറികൾ പോലെ ഉണ്ടാക്കി അങ്ങനെ ഓരോ കളികൾ, അതിൽ നറുക്ക് വീണത് എനിക്കും ജസ്നക്കുമായായിരുന്നു, അതൊക്കെ ഒരു കാലം, )

മനുവിന്റെ ആ ചോദ്യം കേട്ട് അവളുടെ പരദൂഷണ ബുദ്ധി ഉണർന്നു, പരദൂഷണം പറയാൻ തുടങ്ങിയാൽ പിന്നെ ജസ്നക്ക് ഒരു പ്രത്യേക എനർജിയാണ് , ആ എനർജിയിൽ തന്നെ അവൾ പറഞ്ഞു തുടങ്ങി, അപ്പോഴേക്കും കണ്ണും കയ്യും കാണിച്ച് മനു നൂറയെ മുല്ലപ്പൂക്കൾ ഒളിപ്പിക്കുന്ന കാര്യം പറഞ്ഞു മനസ്സിലാക്കി,

"എടാ നീ ഈ പൊട്ടത്തിയോട് അല്ലാതെ അതൊക്കെ ചോദിക്കുമോ , അവൾ ഇവിടെ ഉണ്ടായിരുനോ?! അവൾ വരുന്നതിന്റെ മുൻപേ സുൽഫത്ത് പോയിട്ടുണ്ട്, പാവം ബഷീർ അവനെ കണ്ടാൽ തന്നെ നമുക്കൊക്കെ സങ്കടം വരും, അവൻ ഗൾഫിൽ നിന്നും വരുന്നതിന്റെ തലേന്നാണ് ഈ പെണ്ണ് പോയത്, അതോ

ആ ബസ്സിൽ പോകുന്ന കരിമ്പാലൻ ചെക്കന്റെ കൂടെ,ആ ബഷിറ് എന്തൊരു സുന്ദരൻ അല്ലേ, വെറുതെയല്ല പ്രേമത്തിന് കണ്ണും മൂക്കും ഇല്ല എന്ന് പറയുന്നത്," അവൾ ഒന്നു പറഞ്ഞു നിർത്തി പിന്നെ തുടർന്നു,

"

💬 Comments

View all comments