0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 39.8K

പിന്നെ രണ്ട് പിഞ്ചുമക്കൾ ഉണ്ടെടാ , ഞങ്ങളെയൊക്കെ പോലെ!!!, ഒരാള് ആറിലും പിന്നെ ഒരാള് ഒന്നാം ക്ലാസിലും ആണ്, അവർക്കൊക്കെ എങ്ങനെ മനസ്സ് വന്നു ഇങ്ങനെ ഇറങ്ങിപ്പോകാൻ, " ജസ്ന ഭയങ്കര സെന്റിമെന്റൽ മുഖഭാവം വരുത്തിക്കൊണ്ട് പറഞ്ഞു നിർത്തി, അവളുടെ കുഞ്ഞു മുഖം ചുവന്നിരുന്നു.

" ശരിയല്ലേ !!! ഇനി അവർക്കൊക്കെ കൂടെ പോയ ആ ഡാഷ് മോനെ വേണമെങ്കിൽ കെട്ടിയോൻ ഇവിടെ ഇല്ലാത്തതല്ലേ !! അവർക്ക് വേണ്ടത് ഏതേലും റൂം എടുത്ത് അങ്ങ് ചെയ്താൽ പോരേ?

എന്തിനാ ഇങ്ങനെ പോകാൻ നിൽക്കുന്ന അല്ലേ ?! മനു അർത്ഥം വെച്ചുകൊണ്ട് അവളോട് ചോദിച്ചു, ആ ചോദ്യം കേട്ട് ജസ്ന ആകെ ചൂളിപ്പോയി,

" എന്താടാ കുരങ്ങേ.... മനുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി ജസ്ന തുടർന്നു,

" നീ പറഞ്ഞ് വരുന്നത്,"!!! അവൾ അവൻറെ ചുമലിൽ ഇടിച്ചു, ഇതുകണ്ട് നൂറ അപ്പുറത്തുനിന്നും വാ പൊത്തി പൊട്ടിച്ചിരിച്ചു,

" അല്ല !!! ഞാൻ പറയുവാണ് ,എന്തിനാ ഇങ്ങനെ നാറാൻ നിൽക്കുന്നത്, അവർക്ക് വേണ്ടത് റൂം എടുത്ത് ചെയ്താൽ പോരേ എന്ന്, ?!!!

അതായത് അവർക്ക് അരമണിക്കൂറേതെ ആഗ്രഹമല്ലേ , അതിനു വേണ്ടി ജീവിതം ഹോമിക്കണോ ?!"" മനു വീണ്ടും തൻറെ ന്യായം നിരത്തി.

" നീ ഒന്ന് പോയെ മനു, അവൻറെ ഒരു തത്വശാസ്ത്രം," ജസ്നക്ക് തീരെ അംഗീകരിക്കാൻ ആകാതെ ആ വാദത്തെ പോലെ അത് തള്ളിക്കളഞ്ഞു, ഇതെല്ലാം കണ്ട് ചിരിക്കുന്ന നൂറയോട് ജെസ്ന പറഞ്ഞു;-

"നീ ഓവർ കിളിക്കണ്ട, ഞാനൊന്നും പറയുന്നില്ല, " , ജസ്നക്ക് നന്നേ ദേഷ്യം

💬 Comments

View all comments