Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
മുഖവുമായി പൊട്ടിച്ചിരിച്ച് കാറിൽ നിന്നും ഇറങ്ങി വരുന്നു, പെണ്ണാണല്ലോ സംശയം എന്തായാലും
തോന്നും, പക്ഷേ ഇവിടെയും സന്ദർഭത്തിനനുസരിച്ച് കാര്യങ്ങളെ നയപരമായി ഒതുക്കാനുള്ള മനുവിന്റെ കഴിവ് അവിടെ ഒരിക്കൽ കൂടി പ്രവർത്തിച്ചു,
" അല്ല നൂറാ നീയല്ലേ പറഞ്ഞത് ഇവളെ കണ്ടില്ല എന്ന്, ജസ്ന നിന്നെ ഇപ്പോൾ ചോദിച്ചത് ഉള്ളൂ, ?! മനു കാറിൽ നിന്നും തല പുറത്തേക്കിട്ട് ജസ്നയോട് സംസാരിച്ചു,
"ജെസ്നേ....." ഇങ്ങോട്ട് വന്നേ ഒരു കാര്യം ചോദിക്കട്ടെ,! അതിനാണ് നിന്നെ കാണണം എന്ന് പറഞ്ഞത്" , മനു ഒന്നു പറഞ്ഞു നിർത്തി, എന്നിട്ട് അവളുടെ ശ്രദ്ധ അവന്റെ നേരെ തിരിഞ്ഞപ്പോൾ വീണ്ടും തുടർന്നു.
" നമ്മുടെ റഹീംകാക്കാന്റെ മോളില്ലേ സുൽഫത്ത്!! അവൾ ആരുടെ കൂടെയാണ് പോയത് അവർക്ക് എത്ര കുട്ടികളാണ് ഉള്ളത് ?!" ജസ്ന നൂറയുടെ അടുത്തുനിന്നും ഇങ്ങോട്ട് നീക്കി നിർത്തുക എന്നതാണ് മനുവിൻ്റെ ലക്ഷ്യം, കാരണം അവൻ മേടിച്ച് കൊടുത്ത മുല്ലപ്പു അവളുടെ കൈകളിൽ ഉണ്ട്, നൂറയുടെ അടുത്തേക്ക്
പോകാൻ നിന്ന ജെസ്ന ഡ്രൈവിംഗ് സീറ്റിന് അടുത്തേക്ക് നടന്നു, അപ്പോഴേക്കും മനു കോ- ഡ്രൈവർ സീറ്റിന്റെ ഗ്ലാസ് താഴ്ത്തിയിരുന്നു, അവൻ നൂറയെ കണ്ണുകൾ കൊണ്ട് മുല്ലപ്പൂ ഒളിപ്പിക്കാൻ ആംഗ്യം കാണിച്ചു, ആ പൊട്ടത്തിക്ക് അത് മനസ്സിലായതേയില്ല, അപ്പോഴും നൂറയുടെ കണ്ണിലെ തിളക്കവും ചുണ്ടിലെ പുഞ്ചിരിയും മാറിയിട്ടുണ്ടായിരുന്നില്ല,
മനു നൂറെയെ നോക്കി കണ്ണുരുട്ടി, നൂറയുടെ മുഖത്തേക്ക് നോക്കി ജസ്ന മനുവിന്റെ അടുത്തേക്ക് ചെന്നു, മനു ഇത് അവളോട് ചോദിക്കാൻ ഒരു കാരണമുണ്ട് പണ്ട് ഞങ്ങൾ കുട്ടികൾ ആയിരിക്കുന്ന സമയത്ത് തന്നെ പരദൂഷണം പറയാൻ മിടുക്കിയായിരുന്നു ജസ്ന,
💬 Comments
View all comments