Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
ഇവിടുന്ന് പോയതേയുള്ളൂ, അതോണ്ട് ഞാൻ വൈകി, എനിക്കാണെങ്കിൽ കുറച്ചു പണിയുമുണ്ടായിരുന്നു," അമ്മായി തൻറെ കഷ്ടപ്പാടുകൾ അമ്മോന്റെയും മനുവിന്റെയും മുൻപിൽ വിളമ്പി.
"റംല ഞാനൊന്ന് കലവറയിൽ പോയിട്ട് വരാം, നീ അതൊന്ന് എടുത്ത് നോക്കിയിട്ട് അലമാരയിൽ വെക്ക്, " അമ്മോൻ തല ചൊറിഞ്ഞുകൊണ്ട് അമ്മായിയോട് പറഞ്ഞു,
" എന്തുപറ്റി, ഞാനും വരാം" മനു എഴുന്നേറ്റ് കൊണ്ട് പറഞ്ഞു,
"ഒന്നുല്ലടാ , എന്തോ എണ്ണത്തിന്റെ കാര്യം ചോദിക്കാനാണ്, നീ ഇതിനൊന്നു സഹായിച്ചു കൊടുക്ക്," തിരിച്ചു നടക്കാൻ തുടങ്ങിയ അമ്മോൻ മനുവിനെ നോക്കി പറഞ്ഞു,
" മോനെ നല്ലോണം പൂട്ടി വെക്കണം കേട്ടോ"! ആൾക്ക് ഇത്തിരി പേടിയുള്ള കൂട്ടത്തിലാണ്,
" ഓ,, ഞാൻ നോക്കിക്കൊള്ളാം!! ഇങ്ങള് ഒരു അമ്മോനും മരുമോനും വന്നിരിക്കുന്നു" അമ്മായി മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു,
"റംല,,,,! ഇന്ന് നല്ലൊരു ദിവസമായിട്ട് അടി കൂടല്ലേ, അവനോട് എനിക്ക് പോകേണ്ടതുണ്ട്, അത്കൊണ്ട് ഒന്ന് നിന്നെ ഹെൽപ്പ് ചെയ്യാൻ അല്ലേ ഞാൻ പറഞ്ഞുള്ളൂ, നിങ്ങൾ രണ്ടുപേരും അത് എടുത്തുവെച്ച് ഡോർ ലോക്ക് ചെയ്തേക്ക്, എന്താ അങ്ങനെ ഒന്നും പറയാൻ പറ്റില്ല," അമ്മോൻ കാര്യങ്ങൾ വിവരിച്ചു ,പിന്നെ തുടർന്നു,
"ഇനി ഇവിടെ ആരെയും കുളിക്കാൻ കയറ്റണ്ട ട്ടോ, ഇത് ലോക്ക് ചെയ്തേക്ക് ചാവി നീ തന്നെ വെച്ചോ, നീ കുളിച്ചു കഴിയുമ്പോഴേക്കും ഞാൻ വരാം, എൻറെ കുളിയും കഴിയുപോയേക്കും അവൾക്ക് അത് എടുത്തു കൊടുക്കാം," അബ്ദു തന്റെ ഭാര്യയോട് ആയി പറഞ്ഞു,ഇതെല്ലാം കണ്ട് മനു ഒരു ചെറുപുഞ്ചിരിയോടെ ആ ബെഡിലിരുന്നു,
"എന്തെങ്കിലും തീരുമാനമായോ ?! ഞാൻ നിക്കണോ അതോ പോണോ?!" രണ്ടുപേരും ചിരിച്ചു,
"
💬 Comments
View all comments