Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]
ഇറങ്ങിയില്ലല്ലോ?! ഹസീന മടിയിരിക്കുന്ന കുഞ്ഞിനെ മുടി നേരെ ആക്കുന്നതിനിടയിൽ ചോദിച്ചു,
" ഇല്ലെടി ... മിനിയാന്ന് പുലർച്ചെ വന്നു, ഇന്നലെ മുതൽ അമ്മോന്റെ കൂടെ ഓരോന്നിനും കൂട്ടിക്കൊണ്ടു നടക്കുക ആണ് എന്നെ!! , ഈ പരിപാടി ഒന്ന് കഴിഞ്ഞിട്ട് ഇറങ്ങാം എന്ന് കരുതി, മൂന്ന് മാസം ലീവ് ഉണ്ട്, മനു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.
"അല്ല റോസിയെ ,!! അമ്മച്ചി വന്നില്ലേ, ?!! മനു റോസിയെ നോക്കി ചോദിച്ചു,
" ഇല്ല ചേട്ടായി!!!!, അമ്മച്ചി ചേച്ചിമാരുടെ കൂടെ വരാമെന്നും പറഞ്ഞ് എന്നെ പറഞ്ഞു വിട്ടു, "റോസി മറുപടി കൊടുത്തു,
" ആ ഇചേച്ചിമാരെയും വിളിച്ചിട്ടുണ്ടോ ?! "
" ഉണ്ട് !!! അബ്ദുക്ക ഭയങ്കര കല്യാണമാണ് നടത്തുന്നത് എന്ന് അമ്മച്ചി പറയുന്നത് കേട്ടു"! ഇതും പറഞ്ഞ് റോസി ചിരിച്ചു കൂടെ ഹസീനയും,
"ശരിയാണ് !! പക്ഷേ ആരൊക്കെ വിളിച്ചിട്ടുണ്ട് എന്ന് എനിക്കറിയില്ല, അച്ചു പറയുന്നത് കേട്ടത്താ മൂന്ന് കല്യാണത്തിന് കൊടുക്കേണ്ട സാധനങ്ങൾ എല്ലാം ഇങ്ങോട്ടേക്ക് മാത്രം കൊണ്ടുവന്നിട്ടുണ്ട് എന്ന്, !"
മനു അവളെ സപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞുകൊണ്ട് തുടർന്നു,
" അവരെല്ലാം എവിടെ പോയി,?! " "അച്ചുക്കാൻ്റെ വീട് വരെ പോയിട്ട് വരാം എന്ന് പറഞ്ഞു" ഹസീന പറഞ്ഞു, പെട്ടെന്ന് മനുവിന്റെ മുഖത്ത് ഒരു ഇഷ്ടക്കേട് നിഴലിച്ചു, അതു മനസ്സിലാക്കിയ രണ്ടുപേരും ചിരിച്ചു,
" ഞങ്ങൾ പറഞ്ഞു തോറ്റതാണ്, പിന്നെ എപ്പോഴും ഇല്ലാത്തതുകൊണ്ട് ഓവർ ആക്കാറില്ല, ഇന്നലെ വന്നു കയറിയത് ഞാൻ അറിഞ്ഞത് കൂടിയുമില്ല," ഹസീന പതുക്കെ പറഞ്ഞു,
"മനുക്കാ നിങ്ങൾക്കൊന്നു പറഞ്ഞു കൊടുത്തു കൂടെ,?!"
💬 Comments
View all comments